*കക്കാടംപൊയിൽ കൂമ്പാറ റോഡിൽ ആനക്കല്ലും പാറയിൽ നിയന്ത്രണം വിട്ട മിനിപ്പിക്കപ് വാൻ മറിഞ്ഞു അപകടം .ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരിക്ക് .*
ആനക്കല്ലും പാറയിൽ വീണ്ടും വാഹനാപകടം
കൂടരഞ്ഞി : കൂമ്പാറ ആനക്കല്ലും പാറയിൽ വീണ്ടും വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. കക്കാടംപൊയിലിൽ നിന്നും ഇറങ്ങി വരികയായിരുന്നു അപകടത്തിൽ പെട്ട പിക്കപ്പ് ജീപ്പ്. വണ്ടിയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകട കാരണം.
പരിക്കേറ്റ മൂന്ന് പേരെയും ആമ്പുലൻസിലും കൂമ്പാറയിലെ ഒരു വ്യക്തിയുടെ കാറിലുമായി അരീക്കോട് ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
0 Comments