അസ്സലാമു അലൈക്കും
*പുനർനിർമ്മിച്ച തോട്ടുമുക്കം*
*ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും*
*ആംബുലൻസ് കൈമാറ്റച്ചടങ്ങും 2025 ഫെബ്രുവരി 12ന് നടക്കും*
പ്രിയമുള്ളവരെ....
നമ്മുടെ തോട്ടുമുക്കം മഹൽ നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹം പൂവണിയുകയാണ് .
നമ്മുടെ നാട്ടിലെയും പുറം നാട്ടുകാരുടെയും പ്രവാസികളുടെയും പരിശ്രമത്താൽ പുനർനിർമ്മാണം പൂർത്തിയായ തോട്ടുമുക്കം
ജുമാ മസ്ജിദിന്റെ ഉദ്ഘാടനം
2025 ഫെബ്രുവരി 12 ബുധനാഴ്ച വൈകുന്നേരം 3.30 ന് അസർ നിസ്കാരത്തിനു നേതൃത്വം കൊടുത്തു കൊണ്ട് നടക്കുന്നവിവരം നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കുമല്ലോ.
പുനർ നിർമ്മിച്ച തോട്ടുമുക്കം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം
ബഹു. പാണക്കാട് സയ്യിദ് സാദിഖ്അലി ഷിഹാബ് തങ്ങൾ,
ബഹു. സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ നിർവഹിക്കുന്നു .
അതോടൊപ്പം അതെ വേദിയിൽ നമമുടെ മഹൽ നിവാസിയായിരുന്ന യു. കെ അലി അവർകളുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബം നാടിനു വേണ്ടി സമർപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസിന്റെ കൈമാറ്റച്ചടങ്ങും വിശിഷ്ട്ട വ്യക്തികൾ നിർവഹിക്കുന്നതാണ്.
തുടർന്ന് അന്നേ ദിവസം വൈകിട്ട് 7 മണിക്ക് സമൂഹത്തിലെ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സ്നേഹസംഗമവും നടക്കും .പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും വളരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
******************************
*12-02-2025 4 PM*
*ഉദ്ഘാടന സമ്മേളനം*
*കാര്യപരിപാടികൾ*
സ്വാഗതം :ബഹു. ഇസ്മായിൽ സഖാഫി
(സ്വാഗത സംഘം ചെയർമാൻ )
അധ്യക്ഷൻ :
ബഹു.അബ്ദുൽ ലത്തീഫ് ബാഖവി (മഹല്ല് ഖാസി)
ആംബുലൻസ് സമർപ്പണം :
ബഹു. പാണക്കാട് സയ്യിദ് സാദിഖ്അലി ഷിഹാബ് തങ്ങൾ,
ബഹു. സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
റിപ്പോർട്ട് അവതരണം
ബഹു. വൈ .പി അഷ്‌റഫ്
(മഹല്ല് സെക്രട്ടറി )
ആശംസകൾ :
ബഹു.വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ.
ബഹു. അബ്ദുൽ സലാം ഉസ്താദ് തെക്കെതൊടി.
നന്ദി :
ബഹു.എ.എം റഹ്‌മാൻ
( നിർമ്മാണ കമ്മിറ്റി & സ്വാഗത സംഘം ഫിനാൻസ് കമ്മിറ്റി ട്രഷറർ )
***************************
*വൈകുന്നേരം 7മണി*
*സ്നേഹ സംഗമം*
*കാര്യപരിപാടികൾ*
സ്വാഗതം :
ബഹു.ബഷീർ ഹാജി
(സ്വാഗത സംഘം കൺവീനർ )
അധ്യക്ഷൻ :
ബഹു. അഹമ്മദ് മുനീർ അൽഹസനി (മഹല്ല് ഖത്തീബ് )
സ്നേഹ സംഗമം ഉദ്ഘാടനം
ബഹു. എൻ .അലി അബ്ദുള്ള സാഹിബ്
അനുഗ്രഹ പ്രഭാഷണം
വെരി. റവ. ഫാ. ബെന്നി കാരയ്ക്കാട്ട് (വികാരി. സെന്റ് തോമസ് ഫോറോന ചർച്ച് തോട്ടുമുക്കം )
ബഹു.ഡോ. രാജീവ് നായർ (വേദാന്ത പണ്ഡിതൻ )
മുഖ്യ പ്രഭാഷകൻ
ബഹു.മുനീർ ഹുദവി വിളയിൽ.
(വിഷയം : ഇസ്ലാം സ്നേഹത്തിന്റെ മതം )
ആശംസകൾ :
ബഹു. ലിന്റോ ജോസഫ്
(എം എൽ എ,
തിരുവമ്പാടി നിയോജമണ്ഡലം ).
ബഹു. പി കെ ബഷീർ ((എം എൽ എ,ഏറനാട് നിയോജമണ്ഡലം ).
ബഹു. പി വി അൻവർ (എക്സ് .(എം എൽ എ,)
ബഹു. ശിവദാസൻ മാസ്റ്റർ (എസ് എൻ ഡി പി ശാഖയോഗം തോട്ടുമുക്കം ).
ബഹു. സത്യൻ ചൂരക്കായി (തോട്ടുമുക്കം ശ്രീ. ധർമ്മ ശാസ്ത ക്ഷേത്രം മാടാമ്പി ).
ബഹു. ഇസ്മായിൽ സഖാഫി (സ്വാഗത സംഘം ചെയർമാൻ )
ബഹു. മമ്മുണ്ണി ഹാജി (മഹല്ല് പ്രസിഡന്റ് ).
ബഹു. മുജീബ് കരിമ്പന
(സ്വാഗത സംഘം വൈസ് ചെയർമാൻ )
ബഹു.യു കെ അമീർ (സ്വാഗത സംഘം ജോയിന്റ് കൺവീനർ )
നന്ദി പ്രകടനം
ബഹു. അബു ഹാജി വളപ്പിൽ (പ്രോഗ്രാം സബ്ബ് കമ്മിറ്റി ചെയർമാൻ ).
NB: അന്നദാനം ഉണ്ടായിരിക്കുന്നതാണ്
തോട്ടുമുക്കം ജുമാ മസ്ജിദ് സ്വാഗത സംഘം കമ്മിറ്റി
ചെയർമാൻ ,കൺവീനർ
0 Comments