Ticker

6/recent/ticker-posts

നരഭോജി തന്നെ, കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ…പോസ്റ്റ്മോർട്ടം പൂർത്തിയായി*

 *




പഞ്ചാരക്കൊല്ലിയിൽ ചത്ത നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കഴുത്തിനേറ്റ മുറിവാണ് കടുവയുടെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.


ഉൾവനത്തിൽ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നിഗമനം. കടുവയ്ക്ക് പരിക്കേറ്റത് ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


ഈ മുറിവുകൾ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണ‌ൻ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ കണ്ടെത്തിയിട്ടുണ്ട്.


കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. ഒരു വീടിനടുത്തുള്ള പറമ്പിലാണ് കടുവയുടെ ജഡം കണ്ടത്.


ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാൽപാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്.


പഞ്ചാരക്കൊല്ലിയിൽ ചത്തത് രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണെന്ന് സ്ഥിരീകരണം വന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച 38 ക്യാമറകളിലും പതിഞ്ഞത് ഇതേകടുവയുടെ ചിത്രങ്ങളാണ്.


ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച വെറ്റിനറി ഡോക്ടർ അരുൺ സഖറിയ ആണ് രാധയുടെ മരണത്തിന് കാരണമായ അതെ കടുവയാണ് ചത്തതെന്ന് എന്ന് സ്ഥിരീകരിച്ചത്.

Post a Comment

0 Comments