Ticker

6/recent/ticker-posts

കൂടരഞ്ഞി പെരുമ്പുളയിൽ പുലി കൂട്ടിലായി

 **



കൂടരഞ്ഞി: പെരുമ്പുളയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു എന്ന് കരുതുന്ന പുലി ഒടുവിൽ കൂട്ടിലായി

ദൃശ്യങ്ങൾ കാണുന്ന താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtube.com/shorts/WOzAzCYmEgU?si=oMqBx3tXFOjHqTC7


പെരുമ്പൂള കൂരിയോട് ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത് . 


നല്ല ആരോഗ്യവാനായ പുലിയാണ് കൂട്ടിൽ അകപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.


 വനം വകുപ്പ് അധികൃതരും, ആർ.ആർ.ട്ടിയും, ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. 


 കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ ഉടൻ താമരശേരി റേഞ്ച് ഓഫീസിൽ എത്തിക്കും. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു.

Post a Comment

0 Comments