Ticker

6/recent/ticker-posts

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജി ഐ എസ് മാപ്പിങ്: ഡ്രോൺ സർവ്വേ ആരംഭിച്ചു.

  


കൊടിയത്തൂർ: 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  നടപ്പിലാക്കുന്ന സമഗ്ര ജി. ഐ. എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വേക്ക് തുടക്കമായി.നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ  സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു-സ്വകാര്യ  ആസ്തികളും അവയുടെ  അടിസ്ഥാന വിവരങ്ങളോടെ മാപ്പ് ചെയ്യുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ് ലോഡ് ചെയ്യുകവഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രധിനിതികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതി വഴി ലക്‌ഷ്യം വെക്കുന്നത്.  

പഞ്ചായത്തിൽ 5 ദിവസങ്ങളിലായാണ് സർവേ നടക്കുന്നത്. ആരും

 ആശങ്കപ്പെടേണ്ടതില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു

അറിയിച്ചു.     

ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന  പദ്ധതി പ്രകാരം പഞ്ചായത് പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പടെയുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി മാപ് ചെയ്യുന്നതോടൊപ്പം റോഡ്, പാലം, കൽവെർട്ട് ,ഡ്രൈനേജ്, കനാൽ, ലാൻഡ്മാർക്, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ ഒരു വെബ്പോർട്ടലിൽ ആവശ്യാനുസരണം സേർച്ച് ചെയ്ത പരിശോധിക്കാൻ കഴിയും വിധമാണ് തയ്യാർ ചെയ്യുന്നത്.  

ഡ്രോൺ സർവേയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, ഫാത്തിമ നാസർ, കെ.ജി സീനത്ത് തുടങ്ങിയവർ സംസാരിച്ചു.

      ആധുനികതയിലൂന്നിയ ആസൂത്രണം, കൃത്യതയാർന്ന പദ്ധതി വിഭാവന-നിർവഹണം, ക്ഷേമപദ്ധതികൾ ഏറ്റവും അർഹരിലേക് എത്തിക്കുക, അടിസ്ഥാന സൗകര്യ വികസനം  എന്നിവ ഏറ്റവും കൃത്യതയോടെ  നടപ്പിലാക്കാൻ സഹായിക്കുന്നതോടൊപ്പം കൃഷി, വ്യവസായം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ  കാര്യക്ഷമമായി പ്രാവർത്തികമാക്കാനും   സഹായിക്കുകയും  പഞ്ചായത്തിന്റെ സമഗ്ര വികസനം ശാസ്ത്രീയമായി സാധ്യമാക്കാൻ പദ്ധതി സഹായകമാകുമെന്നും കെ സ്മാർട്ട് ഉൾപ്പടെയുള്ള പദ്ധതികൾക്ക് Each ഏറെ പ്രയോജനപ്രദമാണെന്നും അധികൃതർ അറിയിച്ചു.




വിവരങ്ങൾ നൽകി സഹായിക്കണം.


കൊടിയത്തൂർ :പൊതുജനങ്ങളുടെ സഹകരണമാണ് ഏതൊരു പദ്ധതിയുടെയും വിജയത്തിന്റെ അടിസ്ഥാനമെന്നും  വീടുതോറുമുള്ള വിവര ശേഖരണ സർവ്വെയ്ക് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. സത്യസന്ധവും പൂർണവുമായ  വിവരങ്ങൾ നൽകുന്നതിലൂടെ ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാന ശിലയായി മാറാൻ പൊതുജനത്തിന് സാധിക്കും. അതിനാൽ ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക് എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് അതികൃതർ  അറിയിച്ചു.

പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവ്വേയുമായി പഞ്ചായത്ത് നിയോഗിക്കുന്ന ആളുകൾ സമീപിക്കുമ്പോൾ പൂർണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും പഞ്ചായത്ത് അതികൃതർ അറിയിച്ചു.



പടം :

Post a Comment

0 Comments