മരഞ്ചാട്ടി: മേരിഗിരി എച്ച് എസ് മരഞ്ചാട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി *എസ്എസ്എൽസി ക്യാമ്പിന്* മുന്നോടിയായുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിലുള്ള ഏകാഗ്രത, സോഷ്യൽ മീഡിയയുടെ ശരിയായ വിനിയോഗം, കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് *ശ്രീ ബർണാഡ് ജോസ്* (മാസ്റ്റർ ട്രെയിനർ ഇൻ ഇംഗ്ലീഷ്, എസ് ജെ എച്ച് എസ് എസ് കോടഞ്ചേരി) വിശദീകരിച്ചു .
ചടങ്ങിന് *സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന റോസ്* സ്വാഗതവും, *പിടിഎ പ്രസിഡന്റ് വിൽസൺ പുല്ലുവേലിൽ* ആശംസ യും നേർന്നു. *വിദ്യാർത്ഥി പ്രതിനിധി അഖിലേഷ് പി.കെ*, *സീനിയർ അസിസ്റ്റൻറ് ജിനി ജെയിംസ്* എന്നിവർ നന്ദി പ്രകാശിപ്പിച്ചു.
0 Comments