Ticker

6/recent/ticker-posts

വ്യാപാരോത്സവം സമാപിച്ചു

വ്യാപാരോത്സവം  സമാപിച്ചു



കൂടരഞ്ഞി: വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് സംഘടിപ്പിച്ച

വ്യാപാരോത്സവം വിഷൻ 2025 സമാപിച്ചു.


ബംബർ നറുക്കെടുപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച പെതു സമ്മേളനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്യ്തു.

യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് പാതി പറമ്പിൽ അധ്യഷനായി.


വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻ്റ് പി.കെ ബാപ്പു ഹാജി ബംബർ നറുക്കെടുപ്പ് നടത്തി.


യൂത്ത് വിങ്ങ് സംസ്ഥാന പ്രസിഡൻ്റ് സലിം രാമനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി.


നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രേമൻ, ജിൻസ് പെരുഞ്ചേരി, റഫീക്ക് മാളിക,വനിത വിങ്ങ് ജില്ല പ്രസിഡൻ്റ് സരസ്വതി ,കൂടരഞ്ഞി ബാങ്ക് പ്രസിഡൻ്റ് പി.എം തോമസ് മാസ്റ്റർ, ജെറിന റോയ്, മോളി തോമസ് വാതല്ലൂർ,,രമണി ബാലൻ, സ്റ്റാൻലി ജോർജ്, അഷ്റഫ് കപ്പേടത്ത്, ജോൺസൺ സുവർണ്ണ എന്നിവർ പ്രസംഗിച്ചു.


കൂടരഞ്ഞി ബാങ്ക് സ്പോർണർ ചെയ്യ്ത ഒന്നാം സമ്മാനം ഏ.സി ജോൺസി അനീഷ്,

സാൻജോ കൺട്രഷൻസ് കൂടരഞ്ഞി സ്പോൺസർ ചെയ്യ്ത രണ്ടാം സമ്മാനം സ്മാർട്ട് ടിവി മിനിശിവൻ, മൂന്നാം സമ്മാനം ഏ.ജെ സൊലൂഷൻ സ്പോൺസർ ചെയ്യ്ത വാഷിങ്ങ് മെഷീൻ  സാജിത കുളിരാമുട്ടി , മുക്കം ട്രേയിഡേഴ്സ് നാലാം സമ്മാനം സൈക്കിൾ ഷാലം കൂടരഞ്ഞി എന്നിവർ കരസ്ഥമാക്കി.

മാസത്തിൽ രണ്ട് നറുക്കെടുപ്പ് കൂടാതെ

ആകെ 52 സമ്മാനങ്ങളാണ് ബംബർ നറുക്കെടുപ്പിൻ്റെ ഭാഗമായി നൽകിയത്.

Post a Comment

0 Comments