Ticker

6/recent/ticker-posts

ഫോട്ടോ ഫിനിഷ് പ്രോഗ്രാം അന്തിമഘട്ടത്തിലേക്ക്*

 


മരഞ്ചാട്ടി: മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടി, എസ്എസ്എൽസി വിദ്യാർഥികൾക്കായി തയ്യാറാക്കിയ തീവ്ര പരിശീലന പരിപാടി അന്തിമഘട്ടത്തിലേക്ക്. കോടഞ്ചേരി യുപി സ്കൂൾ അധ്യാപകനായ ശ്രീ ബർണാഡ് ജോസ്, ജനുവരി 13ന് ഉദ്ഘാടനം ചെയ്ത ഈ പരിശീലന പരിപാടി മൂന്ന് ഘട്ടങ്ങളായി പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്. രാവിലെ എട്ടര മുതൽ വൈകുന്നേരം 7 മണി വരെ എല്ലാ വിഷയങ്ങളുടെയും  ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകി. സ്കൂളിലെ അധ്യാപനത്തോടൊപ്പം, എല്ലാ വിഷയങ്ങളിലും പ്രഗൽഭരായ മറ്റ് അധ്യാപകരുടെ സേവനവും പ്രയോജനപ്പെടുത്തുന്ന ക്യാമ്പിൻ്റെ അവസാന ഘട്ടം രാവിലെ 8.30 മുതൽ രാത്രി 8 മണി വരെയാണ് . 

.വിദ്യാർത്ഥികൾക്ക് രാത്രി ഭക്ഷണം നൽകിക്കൊണ്ടാണ് ക്യാമ്പ് മുന്നേറുന്നത്.

പ്രസ്തുത പരിപാടി, മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ എസ്എസ്എൽസി പരീക്ഷ വരെ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

Post a Comment

0 Comments