Ticker

6/recent/ticker-posts

വികസന കലണ്ടർ വിതരണമാരംഭിച്ചു

 


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ നാലര വർഷത്തെ വികസങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ വാർഷിക വികസന കലണ്ടർ വിതരണമാരംഭിച്ചു. രണ്ടാം വാർഡ് മെമ്പർ വി. ഷംലൂലത്താണ് വ്യത്യസ്തമായ കലണ്ടർ പുറത്തിറക്കിയത്.  വാർഡ് മുസ്ലീം ലീഗ് പ്രസിഡൻറ് പൂളക്കത്തൊടി അഹമ്മദ് കുട്ടിക്ക് കോപ്പി നൽകി 

എം. എ അബ്ദുറഹിമാൻ വിതരണോദ്ഘാടനം നിർവഹിച്ചു. 

 ഗ്രാമ പഞ്ചായത്ത് ഫണ്ടുകൾക്ക് പുറമെ ജില്ല - ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും എം എൽ എ ഫണ്ടും മാത്രമല്ല സുമനസ്സുകളുടെ സഹായത്തോടെ നിരവധി പദ്ധതികളും ഈ വാർഡിൽ നടപ്പാക്കിയിട്ടുണ്ട്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 2 കാരക്കുറ്റി,

വികസന കുതിപ്പിൻ്റെ നാലര വർഷങ്ങൾ എന്ന പേരിലാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്.

വാർഡ് മെമ്പർ വി. ഷംലൂലത്ത്, എം.എ അബ്ദുൽ അസീസ് ആരിഫ്, വി.അഹമ്മദ്, ജ്യോതി ബസ്സു, തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments