ചെറുവാടി: 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.പതിമൂന്ന്
വിഷയമേഖലകളിലായി വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് കരട് പദ്ധതി നിർദ്ദേശങ്ങളും സ്ഥിതിവിവര കണക്കുകളും തയ്യാറാക്കി അവ ഗ്രാമസഭകളിൽ ചർച്ച ചെയ്ത് ഗ്രാമസഭാ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കരട് പദ്ധതി തയ്യാറാക്കിയാണ് വികസന സെമിനാറിലേക്ക് ചർച്ചകൾക്കായി വെച്ചത്.വികസന സെമിനാറിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ആസൂത്രണ സമിതി ചേർന്ന്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പദ്ധതിക്ക് ഭരണസമിതി അംഗീകാരം നൽകും. സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, വി.ഷംലൂലത്ത്, യു.പി മമ്മദ്, എം.ടി റിയാസ്, ഫാത്തിമ നാസർ, കോമളം തോണിച്ചാൽ, സിജി കുറ്റികൊമ്പിൽ, രതീഷ് കളക്കുടിക്കുന്ന്, പഞ്ചായത്ത് സെക്രട്ടറി ടി.ആബിദ,
ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി അബ്ദുറഹിമാൻ, സി.ജെ ആൻ്റണി, സുജ ടോം, കെ.ടി.ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ നിർവ്വഹണ ഉദ്യോഘസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഗ്രാമസഭ തിരഞ്ഞെടുത്ത പ്രതിനിധികൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
പടം :
0 Comments