Ticker

6/recent/ticker-posts

കാട്ടുപന്നികളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്_*

 


*_കൂടരഞ്ഞി_* : ജോലിസ്ഥലത്തേക്ക് പോകാനായി വീട്ടിൽനിന്ന്‌ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നടന്നുപോകവേ കാട്ടുപന്നികൾ കൂട്ടമായെത്തി യുവതിയെ ആക്രമിച്ചു. ഗുരുതരപരിക്കേറ്റ കൂടരഞ്ഞി പനക്കച്ചാൽ പുറക്കാട്ട് റോയ് തോമസിന്റെ ഭാര്യ ബിൻസി റോയ് (44)യെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കഴിഞ്ഞദിവസം രാവിലെ കൂടരഞ്ഞി കല്പിനി പുലക്കുടിത്താഴെയാണ് സംഭവം. തോളെല്ലിനാണ് സാരമായ പരിക്ക്. കാട്ടുപന്നികൾ വരുന്നുണ്ടെന്ന് കാൽനടയാത്രക്കാരൻ വിളിച്ചു പറഞ്ഞതുമാത്രമേ ഓർക്കുന്നുള്ളൂവെന്നും കൂട്ട ആക്രമണത്തിൽ ഉടൻ ബോധക്ഷയമുണ്ടായതായും ബിൻസി റോയ് പറഞ്ഞു. തിരുവമ്പാടിയിലെ സ്വകാര്യ ടെക്സ്റ്റൈയിൽസ് ജീവനക്കാരിയാണ്.

Post a Comment

0 Comments