വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവൺമെൻറ് ഹൈസ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ഡിസംബർ 28, 29 തീയതികളിൽ സംഘടിപ്പിച്ചു.
വെറ്റിലപ്പാറ വാർഡ് മെമ്പർ ശ്രീമതി ദീപ രജിദാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസന പരിശീലനം, യോഗ, ലഹരി ബോധവൽക്കരണ ക്ലാസ്, പരിസര ശുചിത്വവൽക്കരണം തുടങ്ങി എട്ടോളം സെഷനുകൾ നടന്നു. കീഴുപറമ്പ് അഗതിമന്ദിരം സന്ദർശിക്കുകയും നിവാസികൾക്ക് ആവശ്യമായ കിറ്റ് സമ്മാനിക്കുകയും ചെയ്തു.
കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുവാനും സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ഏർപ്പെടാനും ഈ സന്ദർശനക്കൊണ്ട് സാധ്യമായി... കൂടാതെ ക്യാമ്പിൽ ഹരിതവിദ്യാലയ പോസ്റ്ററുകൾ പ്രകാശനം ചെയ്തു.
പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് കൃഷ്ണകുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജീറ്റ്സ് പി ബി, ആരോഗ്യ ശുചിത്വമിഷൻ കോഡിനേറ്റർ രോഹിണി മുത്തൂർ തുടങ്ങിയവർ ക്ലാസുകൾ അവതരിപ്പിച്ചു.. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ റോജൻ പി ജെ ,മഞ്ജുഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ പി.ടി.എ ഭാരവാഹികളായ മുഹമ്മദ് ബഷീർ, സുരേഷ് പി ജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments