കൊടിയത്തൂർ: ആധുനിക കാലഘട്ടത്തിനനുസരിച്ച് വായനശാലകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വായനശാലകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെൻ്റർ, തോട്ടു മുക്കം എന്നിവിടങ്ങളിൽ കമ്പ്യൂട്ടറുകൾ നൽകി. കഴിഞ്ഞ ദിവസം ഇ.ഉസ്സൻ മാസ്റ്റർ സ്മൃതി ലൈബ്രറിക്ക് പുസ്തകങ്ങളും നൽകിയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, എം.ടി റിയാസ്, വി.ഷംലൂലത്ത്, ടി.കെ അബൂബക്കർ, വായനശാല സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ജനറൽ സെക്രട്ടറി പി.സി അബ്ദുനാസർ, ലൈബ്രറി പ്രസിഡന്റ് പി സി അബൂബക്കർ, സെക്രട്ടറി പി അബ്ദുറഹിമാൻ, ലൈബ്രറി രക്ഷാധികാരി എം. അഹ്മദ് കുട്ടി മദനി,തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിൽ ബാക്കിയുള്ള വായനശാലകൾക്ക് അടുത്ത വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി സിജിറ്റലൈസേഷൻ പൂർത്തീകരിക്കുമെന്ന് പ്രസിഡൻറ് ദിവ്യ ഷിബു അറിയിച്ചു
പടം
0 Comments