തോട്ടുമുക്കം: യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇമാം സാലിം അക്കാദമിയിലെ വിദ്യാർഥികളെ ആദരിച്ചു. ഒബിസി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും അറബിയിൽ ജെ ആർ ഫ് നേടിയ ഏഴ് വിദ്യാർത്ഥികളിൽ രണ്ടു വിദ്യാർത്ഥികളായ ഫായിസ് സഖാഫിയെയും ഫായിസ് പിവി യെയും , NET കരസ്ഥമാക്കിയ അബ്ദുൽ ഫത്താഹ്, ഹാഫിൾ സൽമാൻ ഫാരിസ്, സൽമാൻ പട്ടാമ്പി എന്നീ വിദ്യാർഥികളെയാണ് ആദരിച്ചത്. തോട്ടുമുക്കം സാലിം അക്കാദമിയിൽ നടന്ന ചടങ്ങ് *ലിന്റോ ജോസഫ് എം എൽ എ* ഉദ്ഘാടനം ചെയ്തു. ഷമീർ സഖാഫി അധ്യക്ഷത വഹിച്ചു. ബിനോയ് ,അബു , ഉനൈസ് ഖുതുബി , റാഫി ഖുതുബി എന്നവർ സംസാരിച്ചു.
0 Comments