ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തിൽ മരിച്ചത്. ആശുപത്രി അധികൃതരും പൊലീസും മരണം സ്ഥിരീകരിച്ചു. ബസിലുണ്ടായവരെ നാട്ടകുാരും ഫർഫോഴ്‌സും ചേർന്ന് രക്ഷിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ സമയം മൂന്ന് പേർ മരണപ്പെട്ടു.
മുണ്ടക്കൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങൾ ഉള്ളത്. മാവേലിക്കര സ്വദേശികളാണ് മരിച്ചവർ.മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 20 അടിയോളം താഴ്ചയിൽ ബസ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്
0 Comments