Ticker

6/recent/ticker-posts

മലയോര മേഖല KSRTC ഫോറം ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.



തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിലെ കടുത്ത യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു മലയോര മേഖല KSRTC ഫോറം തിരുവമ്പാടിയിൽ വെച്ച് ബഹു. ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. 

KSRTC ബസുകൾ മാത്രം സർവീസ് നടത്തുന്ന തിരുവമ്പാടി -ആനക്കാംപൊയിൽ -മുത്തപ്പൻപുഴ -മറിപ്പുഴ, മുക്കം -ഫാത്തിമ എസ്റ്റേറ്റ് -പാറത്തോട് -തോട്ടുമുക്കം, തിരുവമ്പാടി -കൂമ്പാറ -കക്കാടംപൊയിൽ -നായാടംപൊയിൽ, തിരുവമ്പാടി -കൂമ്പാറ -തോട്ടുമുക്കം, തിരുവമ്പാടി -കൂടരഞ്ഞി -പൂവാറംതോട് -കല്ലം പുല്ല്, തിരുവമ്പാടി-തമ്പലമണ്ണ -കോടഞ്ചേരി-മർകസ് നോളേഡ്ജ് സിറ്റി റൂട്ടുകളിൽ ആണ് കടുത്ത യാത്രാക്ലേശം നേരിടുന്നത്. ഈ റൂട്ടുകളിൽ പുതിയ ബസ് റൂട്ട് അനുവദിക്കുകയും നിലവിൽ ഓടുന്ന ബസുകൾക്ക് അഡീഷണൽ ട്രിപ്പുകൾ അനുവദിക്കുകയും ആനക്കാംപൊയിൽ -തിരുവമ്പാടി -അരീക്കോട് -പെരിന്തൽമണ്ണ -തൃശൂർ -കോട്ടയം -തിരുവനന്തപുരം റൂട്ടിൽ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആരംഭിക്കുകയും വേണമെന്ന് ഗതാഗത മന്ത്രിയോട് മലയോര മേഖല KSRTC ഫോറം പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ നിവേദനം നൽകി ആവശ്യപ്പെട്ടു.

Post a Comment

0 Comments