Ticker

6/recent/ticker-posts

തോട്ടുമുക്കത്ത്, ഓമശ്ശേരി ശാന്തി നഴ്സിങ് കോളേജിന്റെ സപ്തദിന NSS ക്യാമ്പിന് സമാപനം*

 *




തോട്ടുമുക്കം : ഓമശ്ശേരി ശാന്തി നഴ്സിങ് കോളേജ് NSS യൂണിറ്റ് സംഘടിപ്പിച്ച സപ്തദിന ക്യാമ്പ് തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു. വാർഡ് മെമ്പർ ശ്രീമതി സിജി കുറ്റികൊമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ശാന്തി നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷീജ മാത്യു സ്വാഗതം ആശംസിച്ചു. തുടർന്ന് ഹെൽത്ത്‌ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ ശ്രീമതി. മറിയക്കുട്ടി, സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ സീനിയർ സ്റ്റാഫ് ശ്രീ.ഉമ്മർ എൻ, സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ.വിനോദ് ചെങ്ങളം തകിടിയിൽ  എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാന്തി അക്കാദമി മാനേജർ എം. കെ അഹമ്മദ്ഹ്കുട്ടി ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായിയുള്ള  ഫസ്റ്റ് എയ്ഡ് കിറ്റുകളും പൂച്ചെടികളും കൈമാറി. തുടർന്ന് കോളേജ് എൻ. എസ്. എസ് വിദ്യാർത്ഥി സെക്രട്ടറി  അഞ്ജന ഹെൽത്ത്‌  സർവേ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശാന്തി കോളേജ് എൻ. എസ്. എസ്.പ്രോഗ്രാം ഓഫിസിർ ശ്രീ. മിഥുൻ മാത്യു ചടങ്ങിൽ നന്ദി അർപ്പിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് എൻ.എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐഡിയൽ റിലീഫ് വിംഗ് വിദ്യാർത്ഥികൾക്കായി ലൈഫ് സേവിങ് സ്കിൽ ട്രെയിനിങ് ക്ലാസ്സ്‌ നൽകി

Post a Comment

0 Comments