Ticker

6/recent/ticker-posts

ജനകീയ ബസ് സർവീസ് ആയ കട്ടപ്പന -ആനക്കാംപൊയിൽ 15 ആം വർഷത്തിലേക്ക്

 


ആനക്കാംപൊയിൽ : ഹൈറേഞ്ച് റോക്കറ്റ് എന്ന അപരനാമത്തിൽ ജനങ്ങളുടെ ഇടയിൽ പ്രശസ്തമായ 

1 ആനക്കാംപൊയിൽ -കട്ടപ്പന  സർവീസിന് മലയോര മേഖല KSRTC ഫോറത്തിന്റെ നേതൃത്വത്തിൽ  ബസ് ജീവനക്കാരെ ഷോൾ അണിയിച്ചു സ്വീകരിക്കുകയും ബസ് അലങ്കരിക്കുകയും തുടർന്ന് നാട്ടുകാർക്കും ബസ് ജീവനക്കാർക്കും യാത്രക്കാർക്കും മധുര വിതരണം നടത്തുകയും ചെയ്തു. ആനക്കാപൊയിലിൽ നിന്നും പുലർച്ചെയുള്ള സർവീസിലെയും കട്ടപ്പന നിന്നും രാവിലെയുള്ള സർവീസിലെയും യാത്രക്കാർക്ക് ടിക്കറ്റിന്റെ കൂടെ മധുരം നൽകുവാനും ബസ് കണ്ടക്ടമാർ പ്രേത്യേകം ശ്രദ്ധിച്ചു.

     മാവാതുകലിൽ വെച്ച് നടന്ന ചടങ്ങിൽ മലയോര മേഖല KSRTC ഫോറം സെക്രട്ടറി നാരായണൻ ആനക്കാംപൊയലിന്റെ നേതൃത്വത്തിൽ നാട്ടുകാരും  പങ്കാളികളായി.

Post a Comment

0 Comments