അസ്സലാമു അലൈക്കും
*പുനർനിർമ്മിച്ച തോട്ടുമുക്കം*
*ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും*
*ആംബുലൻസ് കൈമാറ്റച്ചടങ്ങും 2025 ഫെബ്രുവരി 12ന് നടക്കും*
പ്രിയമുള്ളവരെ....
നമ്മുടെ തോട്ടുമുക്കം മഹൽ നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹം പൂവണിയുകയാണ് .
നമ്മുടെ നാട്ടിലെയും പുറം നാട്ടുകാരുടെയും പ്രവാസികളുടെയും പരിശ്രമത്താൽ പുനർനിർമ്മാണം പൂർത്തിയായ തോട്ടുമുക്കം
ജുമാ മസ്ജിദിന്റെ ഉദ്ഘാടനം
2025 ഫെബ്രുവരി 12 ബുധനാഴ്ച വൈകുന്നേരം 3.30 ന് അസർ നിസ്കാരത്തിനു നേതൃത്വം കൊടുത്തു കൊണ്ട് നടക്കുന്നവിവരം നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കുമല്ലോ.
പുനർ നിർമ്മിച്ച തോട്ടുമുക്കം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം
ബഹു. പാണക്കാട് സയ്യിദ് സാദിഖ്അലി ഷിഹാബ് തങ്ങൾ,
ബഹു. സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ നിർവഹിക്കുന്നു .
അതോടൊപ്പം അതെ വേദിയിൽ നമമുടെ മഹൽ നിവാസിയായിരുന്ന യു. കെ അലി അവർകളുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബം നാടിനു വേണ്ടി സമർപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസിന്റെ കൈമാറ്റച്ചടങ്ങും വിശിഷ്ട്ട വ്യക്തികൾ നിർവഹിക്കുന്നതാണ്.
തുടർന്ന് അന്നേ ദിവസം വൈകിട്ട് 7 മണിക്ക് സമൂഹത്തിലെ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സ്നേഹസംഗമവും നടക്കും .പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും വളരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
*************************
0 Comments