Ticker

6/recent/ticker-posts

കേരള ബജറ്റ് 2025 - പ്രധാന പോയിൻ്റുകൾ*

 *🛄


കേരള ബജറ്റ് 2025 പൂർണ്ണരൂപം ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക

👇

https://drive.google.com/file/d/1liTiC-JHAVBzxgZQlEk_JRhweWpFAT4I/view?usp=drivesdk


https://drive.google.com/file/d/1lmAlKAjZvsykvXlepMxRHigWDz0E5JHA/view?usp=drivesdk


https://drive.google.com/file/d/1lZaidsH4_5CCBlnlWvwdTqSBCdb-yOrM/view?usp=drivesdk


https://drive.google.com/file/d/1l_jGTjyGyGBlP3IAJKJd04-68rIVRlpF/view?usp=drivesdk


👉സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവർത്തിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. വളർച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീർക്കലാണ് സർക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകും


👉 *സർവീസ് പെൻഷൻ കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ വർഷം*

സർവീസ് പെൻഷൻ കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ വർഷം നൽകും.


👉 *മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് 750 കോടിയുടെ ആദ്യ പദ്ധതി*

മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിച്ചു, ദുരിതാഘാതം ഉണ്ടായിട്ടുള്ളത് 1202 കോടിയാണ്. എന്നാൽ, 2025-26 ബജറ്റിലും കേന്ദ്രം വയനാടിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.


👉 *മെട്രോ പൊളിറ്റൻ പ്ലാൻ വരുന്നു*

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായിട്ടാണ് മെട്രോ പൊളിറ്റൻ പ്ലാൻ നടപ്പിലാക്കുക.


👉 *തിരുവനന്തപുരത്ത് മെട്രോ റെയിൽ വരും*

തിരുവനന്തപുരത്ത് മെട്രോ റെയിൽ കൊണ്ടുവരും. കൊച്ചി മെട്രോയുടെ വികസനവും തുടരും.


👉 *തെക്കൻ കേരളത്തിൽ കപ്പൽ ശാല*

തെക്കൻ കേരളത്തിൽ കപ്പൽ ശാല നിർമ്മിക്കാൻ കേന്ദ്ര സഹകരണം തേടും.


👉 *തനത് നികുതി വർദ്ധന സംസ്ഥാനത്തിൻ്റെ ധന സ്ഥിതി മെച്ചപ്പെടുത്തി*

തനത് നികുതി വർദ്ധനയാണ് സംസ്ഥാനത്തിൻ്റെ ധന സ്ഥിതി മെച്ചപ്പെടുത്തിയത്. 47660 കോടിയിൽ നിന്ന് 81000 കോടിയിലേക്ക് നാല് വർഷം കൊണ്ട് വ‍ർധിപ്പിച്ചു. ധനകമ്മി 2.9% ആയി കുറഞ്ഞു. റവന്യു കമ്മി 1.58% ആയി കുറക്കാൻ സാധിച്ചു.


👉 *കിഫ്‌ബിയോട് കേന്ദ്രത്തിനു അവഗണന*

കിഫ്ബി പദ്ധതികളിൽ, കേന്ദ്രം സഹായിക്കുന്നില്ല, പണം കണ്ടെത്തുന്നത് സംസ്ഥാന ബജറ്റിൽ നിന്ന്


👉 *കാരുണ്യ പദ്ധതിക്ക് 700 കോടി*

സംസഥാനത്ത് കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു.


👉 *സർക്കാർ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും*

ഭൂമി ഇല്ലാത്തതിനാൽ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.


👉 *'വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കും'*

വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കുന്നതിന് ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. ഇവിടം ഒരു പ്രധാന വ്യവസായ ഇടനാഴി ആക്കി മാറ്റും.


👉 *'ഉൾനാടൻ ജലഗതാഗത വികസനത്തിന് 500 കോടി'*

ഉൾനാടൻ ജലഗതാഗത വികസനത്തിനായി കിഫ്‌ബി 500 കോടി നൽകും.


👉 *'കണ്ണൂർ ഐടി പാർക്ക് 293.22 കോടി നൽകി'*

‘കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഐടി പാർക്കുകൾ. കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്’


👉 *'കെ ഹോം പദ്ധതി വരും'*

സംസ്ഥാനത്ത് ഉപയോഗശൂന്യമായി അടഞ്ഞു കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു.


👉 *'തീരദേശ പാത പൂർത്തിയാക്കും'*

സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കാൻ നീക്കം. തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ‌്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി.


👉 *'കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി'*

കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു.


👉 *'സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി'*

നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും.


👉 *അതിവേഗ റെയില്‍ പാതയ്ക്കായി ശ്രമം തുടരും*

സിൽവർ ലൈൻ എന്ന പരാമർശമില്ലാതെയാണ് അതിവേഗ റെയിലിനെ പറ്റി ധനമന്ത്രി പരാമർശിച്ചത്.


👉 *മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 750 കോടി രൂപ*

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.


👉 *'ഇടത്തരം വരുമാനക്കാർക്ക് ഭവന പദ്ധതി'*

ഇടത്തരം വരുമാനക്കാർക്ക് വേണ്ടി സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം നൽകും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും.


👉 *മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ*

മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ സ്ഥാപിക്കും. ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം.


👉 *സർക്കാരിന് പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി*

സർക്കാരിന്റെ പഴയ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കിവെച്ചു.


👉 *'ഈ വർഷം മുതൽ സിറ്റിസൺ ബജറ്റ്'*

സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ.


👉 *'എംടിക്ക് സ്മാരകം നിർമിക്കാൻ 5 കോടി'*

തുഞ്ചൻ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിർമിക്കാൻ 5 കോടി വകയിരുത്തി.


👉 *'വന്യജീവി ആക്രമണം തടയാൻ 50 കോടി'*

വന്യജീവി ആക്രമണം തടയാൻ 50 കോടി യുടെ പദ്ധതി ആരംഭിക്കുമെന്ന് കെ.എൻ ബാലഗോപാൽ.


👉 *'സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി'*

സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും വൈക്കം സ്മാരകത്തിന് 5 കോടി രൂപയും നെല്ല് വികസന പദ്ധതിയ്ക്ക് 15 കോടി രൂപയും നീക്കിവെക്കും.


👉 *റിസർവ് ബാങ്കിൻ്റെ പണനയ അവലോകന സമിതി റിപ്പോ നിരക്ക് കുറച്ചു*

റിസർവ് ബാങ്കിൻ്റെ പണനയ അവലോകന സമിതി റിപ്പോ നിരക്ക് കുറച്ചു, അ‍ഞ്ച് വർഷത്തിന് ശേഷം ആദ്യമായിട്ടാണിത്. 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്.


👉 *'റബ്‌കോ നവീകരണത്തിന് പത്തു കോടി'*

റബ്‌കോ നവീകരണത്തിന് പത്തു കോടി അനുവദിച്ചതായി കെ.എൻ ബാലഗോപാൽ.


👉 *'കുടുംബശ്രീയ്ക്ക് 270 കോടി'*

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്കായി 270 കോടി ബഡ്ജറ്റിൽ അനുവദിച്ചു.


👉 *'വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി'*

കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടിയും പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും നീക്കി വച്ചു. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു.


👉 *'ഖാദി മേഖലയ്ക്ക് 15.7 കോടിയും, കൈത്തറിക്ക് 56.8 കോടിയുംവകയിരുത്തി.*


👉 *'കെഎസ്ആർടിസിക്ക് 178.98 കോടി'*

കെഎസ്ആർടിസിയുടെ വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ബസ് വാങ്ങാൻ 107 കോടി രൂപയും അനുവദിച്ചു.


👉 *ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കാൻ അഞ്ച് കോടി*

ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ നീക്കിവച്ചു.


👉 *ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി*

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ അനുവദിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടിയും നീക്കിവച്ചു.


*👉ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.92 കോടി സഹായം*


👉 *കണ്ണൂർ വിമാനത്താവളത്തിന് 75.51 കോടി രൂപ*

അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വകയിരുത്തിയത്


👉 *സിഎം റിസർച്ച് സ്കോളർഷിപ്പ്*

സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ നൽകുന്നതാണ് പദ്ധതി. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് 21 കോടി രൂപ. സർക്കാർ തിയേറ്ററുകളിൽ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാൻ 2 കോടി രൂപയും നീക്കിവച്ചു. 


👉 *ചലച്ചിത്ര വികസന കോർപറേഷന് 21 കോടി*

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് 21 കോടി രൂപ അനുവദിച്ചു. സർക്കാർ തിയേറ്ററുകളിൽ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാൻ 2 കോടി രൂപയും വകയിരുത്തി



.👉 *നോർക്കയ്ക്ക് 101 കോടി*

ക്ഷേമനിധി ബോർഡുകൾ വഴി 2703 കോടിയുടെ ആനുകൂല്യം നൽകി. നോർക്കയ്ക്കായി 101.83 കോടി വകയിരുത്തി. ക്ഷേമനിധി പ്രവർത്തനത്തിന് 23 കോടിയും നീക്കിവച്ചു. 


👉 *മാധ്യമ അവാര്‍ഡുകളുടെ സമ്മാന തുക ഇരട്ടിയാക്കും*

സ്വദേശാഭിമാനി കേസരി പുരസ് കാര തുക ഒന്നര ലക്ഷം രൂപയാക്കും


👉 *പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ*


👉ആലപ്പുഴ എറണാകുളം കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആധുനിക കാത്ത് ലാബ്


👉തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹാര്‍ട്ട് ഫൗണ്ടേഷൻ കാത്ത് ലാബിന് 10 കോടി രൂപ


👉കാൻസർ ചികിത്സയ്ക്ക് 182.5 കോടി രൂപ


👉105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ


👉സ്ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടി


👉എല്ലാ ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുളള ഇന്ത്യന്‍ സംസ്ഥാനമാകും


👉ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ


👉എല്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകും


👉കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും


👉105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ


👉മുന്നോക്ക സമുദായ കോർപ്പറേഷന് 38 കോടി


👉സാമൂഹ്യക്ഷേമ പെൻഷൻ തുക കൂട്ടില്ല.

മൂന്ന് മാസത്തെ കുടിശ്ശിക തീർക്കും


👉 *പട്ടികജാതി വികസനത്തിന് 3236.85 കോടി*

പട്ടികജാതി വികസന വകുപ്പിന് 1801.60 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1435 കോടി രൂപയും ഉൾപ്പെടെയാണ് 3236.85 കോടി.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള സഹായപദ്ധതിയ്ക്ക് 242 കോടി


👉സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പ പദ്ധതി ശക്തിപ്പെടുത്തും.

വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ്


👉 *കോടതി ഫീസുകൾ കൂടും*

പ്രതീക്ഷിക്കുന്നത് 150 കോടി അധിക വരുമാനം


👉 *സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷര്‍കാര്‍ക്കും ആശ്വാസം*

ഒരു ഗഡു ക്ഷാമബത്ത ഏപ്രിലില്‍ നല്‍കും.

അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും


👉 *മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്ന പദ്ധതിയ്ക്ക് 3 കോടി*

ഹയര്‍സെക്കന്‍ററി വിദ്യാർത്ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും

ഹരിത കേരള മിഷന്‍ വഴി വിതരണം


👉 *ഭൂനികുതി വർദ്ധിപ്പിച്ചു*

100 കോടി രൂപയുടെ അധിക വരുമാനം


👉 *ട്രാൻസ് ജെൻഡറുകൾക്ക് മഴവിൽ പദ്ധതി, 5.5 കോടി*


👉 *ബജറ്റ് എസ്റ്റിമേറ്റ്*


പുതുക്കിയ എസ്റ്റിമേറ്റ്


റവന്യൂ വരവ് - 1,32,929.80


റവന്യൂ ചിലവ് - 1,62,125.69


റവന്യൂ കമ്മി - 29195.89


മൂലധന ചെലവ് - 14,024.85


വായ്പകളും മുന്‍കൂറുകളും 1526.30


പൊതു കടം - 40606.04


👉 *ഭക്ഷ്യ പൊതുവിതരണ വകുപ്പിന് 2063.99 കോടി രൂപ*


👉സപ്ലൈകോ ഔട്ട്ലെറ്റുകളുടെ നവീകരണത്തിന് 15 കോടി


👉അനധികൃത കുടിയേറ്റ വിഷയത്തിലും ഗാസ മുനമ്പിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാടുകളെ ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ വിമർശിച്ചു. 


👉 *ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റം*

സ്റ്റേജ് കര്യേജ് വാഹനങ്ങളുടെ നികുതി കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയിൽ മാറ്റം. 


👉 *കെഎഫ്‌സിയുടെ ഓഹരി മൂലധനം കൂട്ടും*

കെഎഫ്‌സിയുടെ ഓഹരി മൂലധനം 300 കോടിയിൽ നിന്ന് 600 കോടി ആക്കി ഉയ‍ർത്തി. ഉടൻ 200 കോടി കൂടി കൂട്ടും. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ കോമൺ പൂൾ സംവിധാനം കൊണ്ടുവരും. മെഡിസെപ് പദ്ധതി ഇൻഷുറൻസ് പദ്ധതി പുതുക്കാൻ വിവിധ കമ്പനികളുമായി ചർച്ച നടത്തും. 


👉നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു.


👉 *'വെള്ളപ്പൊക്കം നിയന്ത്രിക്കാൻ 1088.8 കോടി'*

വെള്ളപ്പൊക്കം നിയന്ത്രിക്കാൻ KSEB ക്ക് 1088.8 കോടി ബജറ്റിൽ അനുവദിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും.പമ്പ് ഡാം സ്റ്റോറോജ് പദ്ധതിക്ക് 100 കോടി അനുവദിച്ചു.


👉 *'സംസ്ഥാന ഭാഗ്യക്കുറിയിൽ കോമൺ പൂൾ സംവിധാനം'*

ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന ഭാഗ്യക്കുറിയിൽ കോമൺ പൂൾ സംവിധാനം കൊണ്ടുവരും.


👉 *ക്ഷേമപെന്‍ഷന്‍ വര്‍ധനയില്ല*

ഇത്തവണയും ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധനയില്ല


*

Post a Comment

0 Comments