Ticker

6/recent/ticker-posts

സംരഭക വർഷം 3.0 കൊടിയത്തൂരിൽ സംരഭക സഭ സംഘടിപ്പിച്ചു



മുക്കം : സംരഭക വർഷം 3.0

 പദ്ധതിയുടെ മുന്നാം ഘട്ട പ്രവർത്തനങ്ങളുടെ  ഭാഗമായി, സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ

  സംരഭക സഭ സംഘടിപ്പിച്ചു. 

സംസ്ഥാന വാണിജ്യ - വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. 

പുതു സംരംഭങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, സംരംഭകത്വ സാധ്യത മേഖലകൾ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംരംഭങ്ങൾക്കാവശ്യമായ വിവിധ തരം ലൈസൻസുകൾ, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ,സാമ്പത്തിക സഹായങ്ങൾ, സബ്‌സിഡികൾ, സ്കീമുകൾ,സംശയങ്ങളും പരിഹാരങ്ങളും എന്നിവയെക്കുറിച്ച്

പ്രമുഖർ ക്ലാസെടുത്തു. 

 കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ  അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, ഫാത്തിമ നാസർ, കെ.ജി സീനത്ത്,  തുടങ്ങിയവർ സംസാരിച്ചു.പരിപാടിയിൽ വിവിധ സ്കീമുകളിലായി സംരംഭകർക്ക് ലഭിച്ച ലോൺ സെക്ഷൻ ലേറ്ററുകൾ വിതരണം ചെയ്തു.കുന്നമംഗലം IEO അർജ്ജുൻ കുമാർ, കുന്നമംഗലം FLC ശിൽപ , KSSAI ജില്ലാ പ്രസിഡന്റ് ഇഷാക്ക് തുടങ്ങിയവർ ക്ലാസ്സുകൾ എടുത്ത ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് എന്റർപ്രൈസ് ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവ് വിഷ്‌ണു നന്ദി പറഞ്ഞു.




ചിത്രം: സംരഭകത്വ ശിൽപശാല ദിവ്യ ഷിബു  ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments