Ticker

6/recent/ticker-posts

വാർഷികാഘോഷവും* *യാത്രയയപ്പ്* *സമ്മേളനവും* *നടത്തി*.

 *


മരഞ്ചാട്ടി : മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ 43-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ മാനേജർ ഫാ. ജോർജ്ജ് നരിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുനിത രാജൻ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.ഓഫീസ് സ്റ്റാഫംഗം ശ്രീ.ബെന്നി കെ .കെ യ്ക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീന റോസ്, പുഷ്പഗിരി യു. പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജെസ്സി കെ. യു, ചുണ്ടത്തുംപൊയിൽ ഗവൺമെൻ്റ് യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി റെജി ഫ്രാൻസിസ്, സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബേബി കെ. ജെ,പി.ടി .എ പ്രസിഡൻ്റ് ശ്രീ. വിൽസൺ പുല്ലുവേലിൽ,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ.സുബിൻ അഗസ്റ്റ്യൻ, സ്കൂൾ ലീഡർ ജോയേൽ അബ്രാഹം സന്തോഷ് , ശ്രീ ബെന്നി കെ.കെ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി മിനി റ്റി.വി. തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്

 വിദ്യാർത്ഥികളുടെ കലാപരിപാടികളും അവതരിപ്പിച്ചു.

Post a Comment

0 Comments