* അപകട വീഡിയോ ദൃശ്യങ്ങൾ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtube.com/shorts/iU1KMbtHDP4?si=kIrR1XACHO0Lg7LE
*അരീക്കോട്:* അരീക്കോട് ഫുട്ബോൾ ഗ്രൗണ്ടിൽ ഗ്യാലറിലേക്ക് വെടിക്കെട്ട് വീണ് നിരവധി പേർക്ക് പരിക്ക് ഉള്ളതായി വിവരം ഫൈനൽ മൽസരത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ ആണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം : അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ കളിക്കിടെ പൊട്ടിച്ച പടക്കം കാണികൾക്കിടയിലേക്ക് തെറിച്ചു വീണു.
അരീക്കോട് തെരട്ടമ്മൽ ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിട യിൽ വെടിക്കെട്ട് അപകടത്തിൽ 58 പേർക്ക് പരുക്ക്. 18/02/2025 രാത്രി എട്ടിനായിരുന്നു അപകടം. ആയിരങ്ങളാണ് ഗാലറി യിൽ തിങ്ങിനിറഞ്ഞിരുന്നത്.
വെടിക്കെട്ട് പ്രയോഗം അബദ്ധത്തിൽ ഇവർക്കിടയിലേക്ക് ദിശതെറ്റി എത്തു കയായിരുന്നു. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 58 പേരെയും പ്രവേശിപ്പിച്ചു. തീപൊള്ളലേറ്റാണ് പരുക്ക്. പരുക്കുകൾ ഗുരുതരമല്ല.
ഒരു മാസം നീണ്ടുനിന്ന ടൂർണ മെൻറിൻറെ ഫൈനൽ മത്സരമായിരു ന്നു ഇന്നലെ യുനൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലായിരുന്നു മത്സരം. മത്സരം ആരംഭിക്കുന്ന തിന് മുൻപ് താരങ്ങളെ മൈതാനത്തേക്ക് വരവേൽക്കാൻ വെടിക്കെട്ട് ആരംഭിച്ചു. ആകാശത്ത് ഉയർന്ന് പൊട്ടുന്ന പടക്കത്തിന്റെ വലിയ പെട്ടി സ്റ്റേഡിയ ത്തിനു നടുവിലായിരുന്നു സ്ഥാപിച്ചത്.
വെടിക്കെട്ട് ആരംഭിച്ചതോടെ പെട്ടി മറിഞ്ഞു വീണു പടക്കങ്ങൾ ഗാലറിക ളിലേക്കു പാഞ്ഞു കത്തുകയായിരുന്നു.
പത്തുമിനുട്ടോളം പടക്കങ്ങൾ ഗാലറിയുടെ പല ഭാഗങ്ങളിലായി പൊട്ടിച്ചിതറി. ഉട നെപരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി ഒരു മണിക്കൂറിനു ശേഷം കളി പുനരാരംഭിക്കാൻ നീക്കം നടന്നെങ്കിലും സംഘാടക പിഴവിൽ കാണികൾ പ്രതിഷേധിച്ചു. ഇതോടെ മത്സരം മറ്റൊരുദിവസ ത്തേക്ക് മാറ്റിവച്ചു.
0 Comments