Ticker

പുനർ നിർമ്മാണം പൂർത്തിയാക്കി തോട്ടുമുക്കം ജുമാ മസ്ജിദ് നാടിനു സമർപ്പിച്ചു.



തോട്ടുമുക്കം : നാട്ടിലെയും പുറം നാട്ടിലെയും പ്രവാസികളുടെയും ഏറെ കാലത്തെ ആഗ്രഹമായിരുന്നു തോട്ടുമുക്കം ജുമാ മസ്ജിദിന്റെ പുനർ നിർമാണം പൂർത്തിയായി ജനങ്ങൾക്ക്‌ പള്ളിയിൽ നമസ്കാരം നടത്തുക എന്നുള്ളത്.


 ബഹു. പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങൾ ബഹു. കാന്തപുരം A. P അബൂക്കർ മുസ്‌ലിയാർ അവർകളും  മലയോര മണ്ണിനു സമർപ്പിച്ചപ്പോൾ ജനങ്ങൾക്ക്‌ അതു വേറിട്ട അനുഭവം ആയി. 

മഹൽ നിവാസി ആയിരുന്ന യു. കെ അലി അവർകളുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം ആംബുലൻസ് നാടിനു സമർപ്പിച്ചു കൊണ്ട് നാടിനു മാതൃകയായി. 

ദീർഘകാലം മഹല്ല് മേൽ ഖാസിയായി സേവനം അനുഷ്ഠിച്ചു വരുന്ന ബഹു. അബ്ദുൽ ലത്തീഫ് ബാഖവി  ഉസ്താദിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.


വൈകുന്നേരം 7 മണിക്ക്  സ്നേഹ സംഗമത്തിൽ മഹല്ല് ഖത്തീബ് അഹമ്മദ് മുനീർ അൽ അഹ്സനി ഉസ്താദിന്റെ ആദ്യക്ഷതയിൽ N.അലി അബ്ദുള്ള സാഹിബ്‌ സ്നേഹ സംഗമ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.


 തോട്ടുമുക്കം സെന്റ് തോമസ് ഫോറോന ചർച്ച് വികാരി വെരി. റവ. ഫാ. ബെന്നി കാരയ്ക്കാട്ട്,


 ശ്രീ. രാജീവ്‌ നായർ (വേദാന്ത പണ്ഡിതൻ ) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.


 ബഹു. ഇസ്മായിൽ സഖാഫി (ആമുഖ പ്രഭാഷണം )


മുനീർ ഹുദവി വിളയിൽ( മുഖ്യ പ്രഭാഷണം ),


 ബഷീർ ഹാജി,

 കരിമ്പന അഹമ്മദ് കുട്ടി മുസ്‌ലിയാർ, മുജീബ് കരിമ്പന, ജബ്ബാർ സഖാഫി, ഇല്ല്യാസ് സൈനി, ശിവദാസൻ മാസ്റ്റർ, സത്യൻ ചൂരക്കായി, അബു ഹാജി വളപ്പിൽ എന്നിവർ സംസാരിച്ചു.




Post a Comment

0 Comments