*
കൂമ്പാറ: തോട്ടുമുക്കം- കൂമ്പാറ- കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗോപിക ബസ്സും ജീവനക്കാരും പൊതുസമൂഹത്തിന് മാതൃകയായി, ബസ്സിൽ വച്ച് ലഭിച്ച രണ്ടര പവനോളം ഉള്ള സ്വർണമാല ഉടമസ്ഥരെ കണ്ടെത്തി തിരിച്ചു നൽകി പൊതു സമൂഹത്തിന് മാതൃകയായി.
25/2/2025 രാവിലെ 10:20 കൂമ്പാറയിൽ നിന്നും കാരന്തൂർക്കുള്ള യാത്രാമധ്യേ ജെസലി ജോയി ( w/o നിതിൻ ജോയി) തട്ടാലിത്തറ കൂമ്പാറ ബസാർ എന്ന ആളുടെ ഏകദേശം രണ്ടര പവനോളം തൂക്കമുള്ള സ്വർണ്ണമാല നഷ്ടപ്പെടുകയാണ് ഉണ്ടായത്.
രാത്രിയിൽ ബസ് ക്ലീൻ ചെയ്യുന്ന സമയത്ത് ബസ് ജീവനക്കാരായ പ്രശാന്ത്, ജോബീഷ്, മുജീബ് എന്നിവർക്ക് ഈ മാല ലഭിക്കുകയും ചെയ്തു.
ബസ് ഉടമസ്ഥനെ വിവരം അറിയിക്കുകയും.
നഷ്ടപ്പെട്ട തങ്ങളുടെ സ്വർണ്ണമാല ബസ്സിൽനിന്ന് ആർക്കെങ്കിലും ലഭിച്ചോ എന്ന് അറിയാൻ വേണ്ടി സ്വർണ്ണമാലയുടെ ഉടമസ്ഥർ ജീവനക്കാരെ ബന്ധപ്പെടുകയാണ് ഉണ്ടായത്.
അവർ തന്നെയാണ് യഥാർത്ഥ ഉടമസ്ഥൻ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം
പിറ്റേദിവസം തന്നെ കൂടരഞ്ഞി പഞ്ചായത്ത് മെമ്പർ മുഖേന സ്വർണ്ണമാല ഉടമസ്ഥർക്ക് തിരികെ നൽകി ഗോപിക ബസ്സും അതിലെ ജീവനക്കാരും നാടിനും മാതൃകയായി
0 Comments