Ticker

6/recent/ticker-posts

തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം നടത്തി




സ്കൂൾ വാർഷികാഘോഷം നടത്തി


തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 42- ാമത്' സ്കൂൾ വാർഷികാഘോഷം ,കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബെന്നി കാരക്കാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ ശ്രീമതി ലളിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ H M ശ്രീ ജോസഫ് MJ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഡ്വ. സൂഫിയാൻ, വാർഡ് മെമ്പർ സിജി കുറ്റികൊമ്പിൽ, ഊ ർ ങ്ങാട്ടിരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷിജോ പാലാപുളിക്കൽ, തോട്ടുമുക്കം യു പി സ്കൂൾ ഹെഡ്മിസ്ട്രെസ് ഷെറീന മജീദ്, സാന്തോം സ്കൂൾ പ്രിൻസിപ്പൽ സി. ഷാർലെറ്റ്, ചുണ്ടം യു പി സ്കൂൾ ഹെഡ് മിസ്ട്രെസ് റെജി ഫ്രാൻസിസ്,  എം പി ടി എ പ്രസിഡന്റ്‌ ബിന്ദു ജോൺസൻ,  പാരിഷ് ട്രെസ്റ്റി കിഷോർ കാക്കനാട്ട്, സ്കൂൾ ലീഡർ ആൻജെലൊ ഫ്രാൻകോ, എന്നിവർ ആശംസകൾ അർപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ വിനോദ് നന്ദി അർപ്പിച്ചു. ചടങ്ങ് കുട്ടികളുടെ കലാപരിപാടികളോടെ അവസാനിച്ചു.

Post a Comment

0 Comments