സാൻജോ പ്രതീക്ഷാ ഭവൻ സ്പെഷൽ സ്കൂൾ ജൂബിലി സമാപനം13ന് തിരുവമ്പാടി: തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ സിൽവർ ജൂബിലി സമാപനം 13 ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സി എം സി സന്യാസിനി സമൂഹം താമരശ്ശേരി രൂപത സെൻ്റ് മേരീസ് പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ 2000 ൽ ആരംഭിച്ച സ്കൂൾ 25 വർഷം പൂർത്തീകരിക്കുകയാണ്. സ്പെഷൽ സ്കൂളുകളുടെ കലോത്സവത്തിലും കായിക മേളകളിലും ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ സ്കൂളിൽ നിലവിൽ 120 കുട്ടികൾ പ്രത്യേക പരിശീലനം നേടുന്നുണ്ട്. ഹോസ്റ്റൽ സൗകര്യം ഉള്ള സ്കൂളിൽ കുട്ടികളുടെ അഭിരുചി വികസിപ്പിക്കാനും പ്രായോഗിക ജീവിതത്തിന് അവരെ പ്രാപ്തരാക്കാനുമുള്ള ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളിൽ നിരവധി പദ്ധതികൾ ജൂബിലി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി. കുട്ടികൾ നിർമിച്ച തനതു വിഭവങ്ങളുടെ എക്സിബിഷൻ, കലാമേള, ഗ്രാൻ്റ് പേരൻ്റ്സ് ഡെ, മെഡിക്കൽ ക്യാംപ് , കൃതജ്ഞതാബലി എന്നിവ നടത്തി. ജൂബിലി സ്മാരകമായി ഇൻഡോർ ഓഡിറ്റോറിയം, സ്കൂൾ അങ്കണ സൗന്ദര്യവൽക്കരണം എന്നിവയും നടപ്പാക്കുന്നുണ്ട്. ജൂബിലി സമാപനത്തോടനുബന്ധിച്ച് ഇന്ന് ചൊവ്വ (11-2-25)രാവിലെ 10.30 ന് അഗസ്ത്യൻമൂഴിയിൽ വിളംബര റാലി നടത്തും.
0 Comments