Ticker

6/recent/ticker-posts

തോട്ടുമുക്കത്ത് സണ്ണി മാസ്റ്റർ അനുസ്മരണച്ചടങ്ങ് നടന്നു*

 


തോട്ടുമുക്കം:  ചർച്ച് ബിൽഡിംഗ് അങ്കണത്തിൽ വച്ചു നടന്ന വി എ. സണ്ണി മാസ്റ്റർ അനുസ്മരണച്ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യഷിബു ഉദ്ഘാടനം ചെയ്തു.

 വിഎ സണ്ണി മാസ്റ്റർ സ്മാരക ഹാളിന്റെനാമകരണവും ഫോട്ടോ അനാച്ഛാദനവും വൈസ്പ്രസിഡന്റ് ശ്രീ ഫസൽ കൊടിയത്തൂർ നിർവ്വഹിച്ചു. 

ഉണർവ്വ് ഗ്രന്ഥാലയം നടപ്പിലാക്കുന്ന സുകൃതം പദ്ധതിയുടെ ഉദ്ഘാടനം ശ്രീമതി സിജി കുറ്റിക്കൊമ്പിൽ നിർവ്വഹിച്ചു. 

നമ്മുടെ നാട്ടിലെ മുതിർന്ന നാടക കലാകാരന്മാരെ മെമെന്റോ നൽകി ആദരിച്ചു.

 ശ്രീ ടോമി തോമസ് മാസ്റ്റർ, സണ്ണി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വി കെ അബൂബക്കർ ചടങ്ങിന് ആംശസനേർന്നു. തുടർന്ന് പ്രശസ്ത സംഗീത സംവിധായകൻ N ഉണ്ണികൃഷ്ണൻ മാസ്റ്റർ പാട്ടും വർത്തമാനവും എന്ന പരിപാടിയും അവതരിപ്പിച്ചു.

Post a Comment

0 Comments