Ticker

6/recent/ticker-posts

CPI പള്ളിത്താഴെ ബ്രാഞ്ച് കമ്മിറ്റിക്ക് പുതിയ സാരഥികൾ

 



 തോട്ടുമുക്കം, പള്ളിത്താഴെ ബ്രാഞ്ച് സെക്രട്ടറിയായി  AJ ജോണിനെയും സെക്രട്ടറിയായും, അനിൽ കേവള്ളിയെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.




CPI കൊടിയത്തൂർ ലോക്കലിലെ പള്ളിത്താഴെയുള്ള CPI ബ്രാഞ്ച് സമ്മേളനം അവസാനിച്ചു .  സമ്മേളനം ആവേശകരമായ അനുഭവമായി മാറി.

  സഖാവ് എ ജെ  ജോൺ പതാക ഉയർത്തി തുടർന്ന് മാടാമ്പിയിലെ സി കെ ജോളിയുടെ  വസതിയിൽ സമ്മേളനം തുടങ്ങി.


 സഖാവ് അനിൽ അധ്യക്ഷത വഹിച്ചു.

 മൺമറഞ്ഞുപോയ സഖാക്കൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പ്രിയ രക്തസാക്ഷികൾക്ക് ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു.


Aiyf മണ്ഡലം സെക്രട്ടറിയായ P K  രതീഷ് ഉദ്ഘാടനം നിർവഹിച്ചു. 

ചൂടോറിയ ചർച്ചകൾ നടന്നു.  അഭിവാദ്യങ്ങൾ 

അർപ്പിച്ചുകൊണ്ട് പാർട്ടി മണ്ഡലം സെക്രട്ടറി ഷാജി കുമാർ ജില്ലാ കൗൺസിൽ അംഗം VA സെബാസ്റ്റ്യൻ, ലോക്കൽ സെക്രട്ടറി Vk അബൂബക്കർ തുടങ്ങിയവർ

 മുഴുവൻ സമയ പങ്കാളികളായി പങ്കെടുത്തു. തുടർന്ന്

A J  ജോണിനെ ബ്രാഞ്ച് സെക്രട്ടറിയായും അനിൽ കേവള്ളിയെ അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

 പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത എ ജെ ജോൺ നന്ദിയും പറഞ്ഞു സമ്മേളനം അവസാനിപ്പിച്ചു.

Post a Comment

0 Comments