Ticker

6/recent/ticker-posts

സണ്ണി മാഷ്, ജനകീയൻ, ഭരണ തന്ത്രജ്ഞൻ*

 




സണ്ണിമാഷെ നേരത്തെ അറിയാമായിരുന്നുവെങ്കിലും കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് 2000-2005 ലെ കൊടിയത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ്. അദ്ദേഹം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും, ഞാന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. ഭരണസമിതി കൈകൊള്ളുന്ന പദ്ധതികള്‍ക്കുള്ള പണം വിഹിതം വെച്ചിരുന്നത് സ്റ്റാന്‍റിംഗ് കമ്മിറ്റിയാണ്. ആര്‍ക്കും പരിഭവമില്ലാതെ ഉള്ള പണം കൊണ്ട് ഓണം പോലെ എന്ന രീതിയില്‍ അത് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്വന്തം പ്രദേശത്തെ സ്വീകാര്യതയും, ജനകീയതയുമാണ് ഓരേ വാര്‍ഡില്‍ നിന്നും വീണ്ടും വീണ്ടും മത്സരിച്ച് ജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.


സഖാവിന്‍റെ അകാലനിര്യാണം വീട്ടുകാരില്‍ മാത്രമല്ല, നാട്ടുകാരിലും, വ്യക്തിപരമായി എനിക്കും വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കട്ടെ. ഞാനത് കാത്ത് സൂക്ഷിക്കും.-


✍️ ലേഖകൻ : ഇ. രമേശ്ബാബു



കേരള ബാങ്ക് ഡയറക്ടർ

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്

മുൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്

സിപിഐഎം ജില്ലാ കമ്മിറ്റി മുൻ അംഗം

കെ എസ് കെ ടി യു മുൻ ജില്ലാ സെക്രട്ടറി

കേരഫെഡ് വൈസ് ചെയർമാൻ

Post a Comment

0 Comments