സ്കൂളുകളിൽ എ.ഐ ലാബുകൾ, ചെറുവാടിയിൽ ബസ് സ്റ്റാൻ്റ്, തരിശ് ഭൂമി കൃഷിയോഗ്യമാക്കും, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കൈതാങ്ങ്
കൊടിയത്തൂരിൽ ഒരു കോടി 23 ലക്ഷത്തിൻ്റെ മിച്ച ബജറ്റ്
കൊടിയത്തൂർ: സമഗ്ര മേഖലയിലും നാടാകെ ആധുനികതയിലേക്ക് കുതിക്കുന്ന പുതിയ കാലത്ത് നൂതന സാങ്കേതിക വിദ്യകൾക്കും കാർഷിക- ആരോഗ്യമേഖലക്കും മികച്ച പരിഗണന നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ ബജറ്റ്. 29, 10,93,051 രൂപ വരവും 27, 87,36,468 രൂപ ചിലവും 1,23,56,583 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അവതരിപ്പിച്ചത്. പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 17 ലക്ഷം രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിൽ എ.ഐ ലാബ് സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. കൊടിയത്തൂർ - കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കട്ടിരിച്ചാൽ റോഡ്, 60 വയസ് കഴിഞ്ഞവർക്ക് സൗജന്യ മരുന്ന് വിതരണം, പന്നിക്കോട്, പൊറ്റമ്മൽ എന്നിവിടങ്ങളിൽ കളിസ്ഥലം, പെൺകുട്ടികൾക്കായി സ്കൂളുകളിലേക്ക് സൈക്കിളുകൾ, പഞ്ചായത്തിൽ പൊതു വൈദ്യുതി ശ്മശാനം, തോട്ടുമുക്കത്ത് ആരോഗ്യ സബ് സെൻ്റർ, ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി കിണർ, ഭിന്നശേഷി വിഭാഗങ്ങൾക്ക് 25 ലക്ഷം രൂപ, ഗ്രാമീണ റോഡുകൾക്ക് 6 കോടി, ഓപ്പൺ ജിംനേഷ്യങ്ങൾ, മുഴുവൻ ഭവന രഹിതർക്കും വീട്, വനിതകൾക്കായി ഫിനിഷിംഗ് സ്കൂൾ, കാർഷിക മേഖലയിൽ തരിശ് ഭൂമി കണ്ടെത്തി കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ എന്നിവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറം, ബാബു പാെലുകുന്ന്, മറിയം കുട്ടി ഹസ്സൻ, സെക്രട്ടറി ടി. ആബിദ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു
പടം :
0 Comments