Ticker

6/recent/ticker-posts

ഓർമ്മകളിൽ ഒരു കുറിപ്പ്

 



✍️ ലേഖകൻ :എ.എം റഹ്മാൻ  

     എൻ്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അപൂർവ്വം ചില ആളുകളിൽ ഒരാളായിരുന്നു  സണ്ണി മാഷ് , എൻ്റെ മാഷായിരുന്നു. 

SSLC കഴിഞ്ഞ് പ്രീഡിഗ്രി പഠിക്കുന്ന കാലഘട്ടത്തിലാണ് സണ്ണി മാഷുമായി കൂടുതൽ അടുപ്പം ആയത്. 

 തോട്ടുമുക്കത്ത് പാരലൽ കോളേജിലെ പ്രധാന അധ്യാപകനായിരുന്നമാഷ്   പഠിപ്പിക്കുന്ന വിഷയം ഒരു തവണ പറഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഉൾകൊള്ളാൻ കഴിയുന്ന വിധത്തിലായിരുന്നു.

 അദ്ദേഹത്തിൻ്റെ വാക്ചാതുര്യം!   അന്ന് രജനി ആട്സ് ക്ലബ്ബിന്റെ നേതൃനിരയിൽ പ്രവൃത്തിച്ച് നാടകവേദിയിലും സണ്ണിമാഷുമായി അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം കൊള്ളുകയാണ്.

 അതിലൊരു നാടകമാണ് -മണ്ണിൻ്റെ മക്കൾ എന്ന നാടകം അതിപ്പോഴും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. . 

 അങ്ങിനെ സണ്ണി എന്ന അൽഭുത പ്രതിഭ നാടിൻ്റെ ഏതൊരു കാര്യത്തിനും ജനങ്ങളോടൊപ്പം ഇറങ്ങി, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ജീവിച്ച ഒരാളാണ്. 

 'തോട്ടുമുക്കത്ത് പഴയ ഇരുമ്പ് പാലം നിർമ്മാണത്തിലും ജനകീയ ബസ്സ് കൊണ്ടുവരുന്നതിലുംമാഷ്  പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .

 വിദ്യാത്ഥികളുടെ ബസ് ചാർജ്ജ് വർദ്ധനക്കെതിരെ കോളേജ് സമരങ്ങൾ നടത്തിയപ്പോൾ പള്ളിത്താഴെ അങ്ങാടിയിൽ വച്ച് നടന്ന സമരം രണ്ട് വർഷം മുൻപ് വരെ മാഷുമായി അയവിറക്കുമായിരുന്നു. ഏതൊരു വ്യക്തിയുടെയും പ്രശ്നങ്ങൾക്കും ഇടപെടലുകളിലും സണ്ണിമാഷ് നിറസാന്നിധ്യം മായിരുന്നു.  മാഷിൻ്റെ വിയോഗം ഒരു നാടിന് മാത്രമല്ല ഇവിടത്തെ എല്ലാ സംഘടനകളും പാർട്ടി പ്രവൃത്തകരും മത സാമൂഹിക രംഗത്തുള്ളവർക്കും ആട്സ് സ്പോർട്സ് ക്ലബ്ബ് പ്രവൃത്തകർക്കും തിരിച്ചെടുക്കാൻ പറ്റാത്ത നഷ്ടമാണ് എന്നും ജനമനസ്സുകളിൽ നിറഞ്ഞ് നിൽക്കുന്ന അൽഭുത പ്രതിഭ തന്നെയാണ് സണ്ണി മാഷ്.

  ഇപ്പോഴും ഞാൻ ആ വീടിൻ്റെ മുന്നിലൂടെ പോകുമ്പോൾ അവിടെ ഒരു കസേരയിൽ മാഷ് ഇരിക്കുന്നത് പോലെയാണ് തോന്നി പോകുന്നത്.  ആ വെളിച്ചം ഒരിക്കലും കെടാതിരിക്കട്ടെ!

✍️എ.എം റഹ്മാൻ  



എ.എം റഹ്മാൻ  

മലയോര വികസന സമിതി തോട്ടുമുക്കം

Post a Comment

0 Comments