**
' 1972 ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഉണ്ടാക്കിയവനം വന്യജീവി സംരക്ഷണ നിയമം ഇന്ന് ജനങ്ങളുടെ ജീവനും സ്വന്തിനും വൻ ഭീഷണിയായി നിലനില്ക്കുന്നതിനാൽ അത് തിരുത്തി ജനപക്ഷ നിയമം ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളാ കോൺഗ്രസ് (എം) ഈ മാസം 27ന് ഇന്ത്യൻ പാർമെൻറു ധർണാ സമരം നടത്തുന്നു.
ഈ സമരപരിപാടിയുടെ വാഹന പ്രചരണ യാത്രയുടെ കോഴിക്കോട് ജില്ലാ തല സമാപന സമ്മേളനം തിരുവമ്പാടിയിൽ ലിൻറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി പോൾ സൺ മാസ്റ്റർ ആദ്യക്ഷത ' വഹിച്ചു. ജാഥാ ക്യാപ്റ്റൻ ടി.എം. ജോസഫ്, മാത്യു ചെമ്പോട്ടിക്കൽ ', ബേബി കാപ്പുകാട്ടിൽ ബോബി മൂക്കൻ തോട്ടം' തോമസ് പൈമ്പള്ളിൽ,റുഖിയ ബീവി,അഡ്വ: ജിമ്മി ജോർജ്, ബോബി ഓസ്റ്റിൻ റോയി മുരിക്കോലി, കെ.കെ. നാരായണൻ ജോയി മ്ലാങ്കഴി തുടങ്ങിയർ പ്രസംഗിച്ചു
രാവിലെ കണ്ണപ്പൻ കുണ്ടിൽ നിന്നും ആരംഭിച്ച ജാഥ ഈങ്ങാപ്പുഴ കോടഞ്ചേരി നെല്ലിപ്പോയിൽ ,പുന്നക്കൽ, കൂടരഞ്ഞി എന്നീ കുടിയേറ്റമല യോര കേന്ദ്രങ്ങളിലും പര്യടനം നടത്തി.
കർഷക പക്ഷം ചേർന്ന് പ്രവർത്തിക്കുന്ന കേരളാ കോൺഗ്രസിൻ്റെ ധർമ്മസമരത്തിന് സർവ്വ പിന്തുണയും തിരുവമ്പാടി MLA ആശംസിച്ചു. പാർലമെൻ്റിൽ ജോസ് കെ. മാണിയും ജോൺ ബ്രിട്ടാസും നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. MLA ഓർമ്മിച്ചു.
0 Comments