Ticker

    Loading......

തോട്ടുമുക്കത്ത് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

 

**



തോട്ടുമുക്കം:
സ്ത്രീകളിൽ കാണപ്പെടുന്ന  ക്യാൻസർ രോഗങ്ങളായ  സ്തനാർബുദം, ,ഗർഭാശയ ഗള ക്യാൻസർ എന്നിവ. കണ്ടുപിടിക്കാനുള്ള തീവ്ര   പ്രവർത്തനത്തിൻ്റെ ഭാഗമായി തോട്ടുമുക്കത്ത് ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.തോട്ടുമുക്കം പള്ളിത്താഴെ  പാരീഷ് ഹാളിൽ നടന്ന വനിതകൾക്കായുള്ള  സ്ക്രീനിംഗ് ക്യാമ്പിൽ 30 വയസ്സിന് മുകളിലുള്ള നൂറോളം സ്ത്രികൾ പങ്കെടുത്തു.
പല ക്യാന്‍സറുകളും  നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എം.വി.ആർ ക്യാൻസർ സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പ്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു പഞ്ചായത്ത്മെമ്പർ സിജി കുറ്റിക്കൊമ്പിൽ,മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ആരതി, ഡോക്ടർ മായ, എം വാആർ ക്യാൻസർ സെന്ററിലെ ഡോക്ടർ നിർമ്മൽ തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്, ആശാവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.


ചിത്രം: ക്യാമ്പ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു




Post a Comment

0 Comments