ലേഖകൻ :ടോമി തോമസ് മങ്കുത്തേൽ (ടോമി മാഷ്)
*
സണ്ണി വെള്ളാഞ്ചിറ എന്റെ പ്രിയപ്പെട്ട സുഹൃത്ത്, തോട്ടുമുക്കത്തിന്റെ സ്വന്തം സണ്ണി മാഷ്
ഓർമ്മയായിട്ട് ഒരു വർഷം തികയുകയാണ്.
തോട്ടുമുക്കം എന്ന കുടിയേറ്റ ഗ്രാമത്തെ തന്റെ ഹൃദയത്തോട് ചേർത്തു പിടിച്ച വ്യക്തി. സണ്ണിയെ മറക്കാൻ
തോട്ടുമുക്കത്തിനാവില്ല. അത്രയേറെ തോട്ടുമുക്കത്തോട് ഹൃദയബന്ധം സ്ഥാപിച്ച വ്യക്തിയായിരുന്നുസണ്ണി. അദ്ദേഹം തോട്ടുമുക്കത്തിന്റ മനസ്സ് തൊട്ടറിഞ്ഞു. മരണം തന്നെ മാടി വിളിക്കുന്ന അവസാന നിമിഷം വരെ തോട്ടുമുക്കത്തെ വിട്ട് എവിടേക്കും സണ്ണിയുടെ മനസ്സ് സഞ്ചരിച്ചില്ല. സാധാരണ ജനങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും അദ്ദേഹം പ്രാമുഖ്യം നൽകി. ഏറ്റെടുത്ത എല്ലാ പദവികളും അതിന്റെ പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്തോടെ നിർവഹിച്ചു. ഒരു നല്ല ജനപ്രതിനിധിയായി പ്രവർത്തിച്ചു. ഏറെക്കാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ അദ്ദേഹത്തിന്റെ ശബ്ദംനിറഞ്ഞുനിന്നു. രാഷ്ട്രീയ പ്രവർത്തനത്തിലും പൊതു പ്രവർത്തനത്തിലും തന്റേതായ ശൈലി രൂപപ്പെടുത്തി. തോട്ടുമുക്കത്തിന്റെ നിരവധി പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്തി. കൊടിയത്തൂർ പ്രദേശത്തിന്റെയും തോട്ടുമുക്കത്തിന്റെയും വികസനത്തിന് നേതൃത്വം നൽകി. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് നീതി പുലർത്തി. നാടകരചയിതാവയും സംവിധായകനായും നടനായും അരങ്ങുതകർത്തു. നിരവധി ചെറുപ്പക്കാരെ പൊതുരംഗത്തു കൊണ്ടുവന്നു. ഇങ്ങനെ സണ്ണിയെ സ്മരിക്കാൻ നൂറു കാര്യങ്ങളുണ്ട്
ഞാനും സണ്ണിയും തമ്മിൽ ദീർഘ കാലസുഹൃദ് ബന്ധമാണുണ്ടായിരുന്നത്. കോളേജ് പഠന കാലം മുതൽ തുടങ്ങിയതാണ്. ഇടക്കെപ്പോഴോ അത് ദുർബലമായി. പിന്നീട് ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ് ലൈബ്രറി സ്ഥാപിക്കുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. അ
പ്രതീക്ഷിതമായ സംഭവിച്ച അപകടമൊന്നും സണ്ണി എന്ന പോരാളിയെ തളർത്തിയില്ല. അപകടത്തിനു ശേഷവും വർദ്ധിത വീര്യനായി പൊതുപ്രവർത്തനരംഗത്ത് ഉറച്ചുനിന്നു. സണ്ണി ഒരു പാഠപുസ്തകമാണ്. അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഒത്തിരി ഏറെയുണ്ട്. സണ്ണി കാണിച്ചു തന്ന നല്ല മാതൃക നമുക്ക് പിന്തുടരാം. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ഒത്തു സഞ്ചരിക്കാം. അങ്ങനെ ഒരു പുതു സമൂഹം കെട്ടിപ്പടുക്കാം. അ കാലത്തിൽ വേർപിരിഞ്ഞ സുഹൃത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് നിർത്തുന്നു.
ലേഖകൻ :ടോമി തോമസ് മങ്കുത്തേൽ (ടോമി മാഷ്)
ലേഖകൻ റിട്ടയേഡ് അധ്യാപകൻ,,സണ്ണി മാഷിൻറെ സുഹൃത്ത് , സാമൂഹിക പ്രവർത്തകൻ, ഉണർവ് ഗ്രന്ഥാലയത്തിന്റെ സജീവ പ്രവർത്തകൻ എന്നീ നിലകളിൽ ചിരപരിചിതനാണ്
0 Comments