✍️ലേഖകൻ:തോമസ് മുണ്ടാൻപ്ലാക്കിൽ
സണ്ണി മാഷ് യാത്രയായിട്ട് ഒരു വർഷം പൂർത്തിയായി. തോട്ടുമുക്കത്തെ പൊതുസമുഹത്തിന് മറക്കാനാവത്ത സംഭാവനകൾ കുറഞ്ഞ കാലത്തിനുള്ളിൽ ചെയ്ത് തീർത്തിട്ടാണ് മാഷ് മടങ്ങിയത്.
ഞങ്ങൾ ഒരേ കാലഘട്ടത്തിൽ ദേവഗിരി കോളേജിൽ പഠിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കായി അന്നും സമരങ്ങളുടെ മുൻപന്തിയിൽ സണ്ണി ഉണ്ടായിരുന്നു.
എങ്ങനെയാണ് വി.എ. സണ്ണിക്ക്,, സണ്ണി മാഷ് എന്ന പേര് വന്നത്.?
തോട്ടുമുക്കം ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് ജയിക്കുന്ന കുട്ടികൾക്കോ, തോക്കുന്ന
കുട്ടികൾക്കാ തുടർ പഠനത്തിന് ഇവിടെ സൗകര്യം ഇല്ലായിരുന്നു.
ഈ പ്രശ്നത്തിന് പരിഹാരമായാണ് ഞാനും ,വി.എ സണ്ണിയും ജോജി വാമറ്റവും ചേർന്ന്, 1987ൽ പഴയ പാരീഷ് ഹാളിൽ സെന്റ് ജോസഫ് പാരലൽ കോളേജ് ആരംഭിച്ചത്. ഞാനാണ് ആദ്യ പ്രൻസിപ്പാൾ.
സണ്ണി മാഷ്, ജയിംസ് മാഷ് , ജോസ് കുട്ടി, കുഞ്ഞാണി, ചിന്നമ്മ വാമറ്റത്തിൽ തുടങ്ങിയവർ അധ്യാപകരായിരുന്നു. കുറെ കുട്ടികൾക്ക് അക്ഷര വെളിച്ചം പകരാൻ സാധിച്ചു.
തോട്ടുമുക്കത്തെ ചെറുപ്പക്കാരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഉണർവ്, ക്ലബിന്റെ സംഘാടകനും രക്ഷാധികാരിയുമായിരുന്നു സണ്ണി മാഷ്.
ഞാൻ ഹെഡ് മാസ്റ്റർ ആയിരുന്ന 5 വർഷവും സണ്ണി സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ട് ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് എന്ന നിലയിൽ സ്കൂളിനെ ചലിപ്പിക്കാൻ സണ്ണി മാഷ് തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്. ചെറുപ്പം മുതൽ വേർപാട് വരെ, നല്ല സുഹൃദ ബന്ധം കാത്ത് സൂക്ഷിച്ച സണ്ണി മാഷിന്റെ ഓർമ്മകൾക്കു മുമ്പിൽ ഒരു പിടി പനീർ പൂക്കൾ.....
✍️ലേഖകൻ:തോമസ് മുണ്ടാൻപ്ലാക്കിൽ
റിട്ടയേഡ് ഹെഡ്മാസ്റ്റർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടുമുക്കം
0 Comments