Ticker

6/recent/ticker-posts

ഒരു പ്രദേശത്തിൻ്റെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുന്നു;


 നാട്ടുകാരും തദ്ദേശ സ്ഥാപനങ്ങളും കൈ കോർത്തു


ഒരു പ്രദേശത്തിൻ്റെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുന്നു; 


ചെറുവാടി: മഴക്കാലമായാൽ പിന്നെ കൊടിയത്തൂർ 14ാം വാർഡിൽ പെട്ട കണ്ടങ്ങൽ- അയ്യപ്പൻകുന്ന് ചെന്നിപ്പറമ്പ് നിവാസികൾക്ക് ഭയമായിരുന്നു. ഇരുവഴിഞ്ഞിയും ചാലിയാറും കരകവിഞ്ഞാൽ പിന്നെ ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെടും.പ്രശ്ന പരിഹാരത്തിനായി പ്രദേശവാസികൾ ഗ്രാമ പഞ്ചായത്തിനേയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനേയും സമീപിക്കുകയായിരുന്നു. റോഡ് വികസനത്തിന് നാട്ടുകാർ സ്ഥലം ഏറ്റെടുത്ത് പഞ്ചായത്തിനെ ഏൽപ്പിക്കുകയും പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെയാണ്  നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമാവുന്നത്. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 16 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത്  5 ലക്ഷം രൂപയും വകയിരുത്തിയിപ്രവൃത്തി ആരംഭിക്കുകയും ചെയ്തു.

 റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ജി സീനത്ത്, ആയിഷ ചേലപ്പുറത്ത്, വൈത്തല അബൂബക്കർ, ശരീഫ് അക്കരപ്പറമ്പിൽ, കെ.സിഅൻവർ , കെ.ടിലത്തീഫ്, നവാസ് വൈത്തല, ഫഹദ് ചെറുവാടി, ഇ.കെ ഹമാം അലി, റഈസ് കണ്ടങ്ങൽ, ഇ. എൻ യൂസുഫ്, ശരീഫ് വൈത്തല, യു.അമീൻ തുടങ്ങിയവർ പങ്കെടുത്തു.

റോഡ് പ്രവൃത്തി പൂത്തിയാവുന്നതോടെ പ്രദേശവാസികൾ മഴക്കാലത്ത് അനുഭവിക്കുന്ന ദുരിതത്തന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷ 


ചിത്രം: പ്രവൃത്തി ഉദ്ഘാടനം ദിവ്യ ഷിബു നിർവഹിക്കുന്നു

Post a Comment

0 Comments