Ticker

6/recent/ticker-posts

വന്യമൃഗസംരക്ഷണ നിയമം പൊളിച്ചെഴുതുക* തോട്ടുമുക്കം:

 



1972ലെ വനം വന്യമൃഗസംരക്ഷണ നിയമം പൊളിച്ചെഴുതി ജനങ്ങളുടെ ജീവനും സ്വന്തിനും സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം)

തോട്ടുമുക്കം, പനമ്പ്ലാവ് അങ്ങാടിയിൽ വച്ച് കേരള കോൺഗ്രസ് (എം) മലപ്പുറം ജില്ലാതല പ്രചരണ ജാഥ,
(മാർച്ച് 27 ന് ഡൽഹി പാർലമെൻറ് മാർച്ച്)  മലപ്പുറം ജില്ലാ പ്രസിഡൻറ് പി.എം. ജോണിക്ക് പാർട്ടി പതാക കൈമാറി കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ദേവസ്യ ഉദ്ഘാടനം ചെയ്തു.

ജീവനാണ് വലുത് മനുഷ്യജീവൻ എന്ന ആപ്തവാക്യവുമായി കേരള കോൺഗ്രസ് സംസ്ഥാനവ്യാപകമായി വന്യമൃഗ ശല്യത്തിനെതിരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നു.ഇരുപത്തിയേഴാം തീയതി കേരള കോൺഗ്രസ് എംഎൽഎമാരും എംപിമാരും നടത്തുന്ന പാർലമെൻറ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ വാഹന പ്രചരണ ജാഥ  ഊർങ്ങാട്ടിരി പഞ്ചായത്തിൽ പനമ്പിലാവിൽ നിന്നും ആരംഭിച്ചു.ജാഥയ്ക്ക് ജില്ലാ പ്രസിഡൻറ് ജോണി പുല്ലന്താനി നേതൃത്വം നൽകി.സംസ്ഥാന സെക്രട്ടറി കെ ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു.ഏറനാട് മണ്ഡലം പ്രസിഡൻറ് കെ എം ജോസഫ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സ്കറിയ കിനാ തോപ്പിൽ അബ്ദുൽ കരീം ജില്ലാ സെക്രട്ടറിമാർ അഡ്വക്കേറ്റ് ജയ്സൺതോമസ്,  ജോർജ് തോമസ്, സലാം ആനത്താനം, സാബു പി ജോസഫ് ,തോമസ് പോൾ ,സേവിയർ ,എം എ തോമസ്,സണ്ണി പുലികുത്തിയേൽ, അപ്പച്ചൻ തെക്കുംതോട്ടത്തിൽ,ബാബു തിരൂർ ,അഡ്വ.ബീന തോമസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് എഡ്വിൻ തോമസ്,അരീക്കോട് ഏരിയ സെക്രട്ടറി എം കെ ഷൗക്കത്തലി,നാസർ ഖാൻ, സുബൈർ, ജോണി തിരൂർ, ജോമോൻ,കെ പി തോമസ് എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments