Ticker

6/recent/ticker-posts

മാണിസം യൂത്ത് കോൺക്ലേവ്*

 *


കക്കാടംപൊയിൽ: തിരുവമ്പാടി നിയോജക മണ്ഡലം കേരള യൂത്ത് ഫ്രണ്ട് (എം) മാണി സം ഏകദിന പഠന ക്യാമ്പ് കക്കാടംപോയിൽ റിസോർട്ടിൽ വച്ചു നടത്തി. 

സ്വാഗത സംഘം ചെയർമാൻ ഷൈജു കോഴിനിലം അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സിറിയക്ക് ചാഴികാടൻ കോൺക്ലേവ് ഉദ്ഘാടനം  ചെയ്തു. അതുല്യ രാഷ്ടീയ നേതാവായിരുന്ന ശ്രീ KM മാണി സാറിൻ്റെ അധ്വാന വർഗ്ഗസിദ്ധാന്തം സമാനതകളില്ലാത്ത ദർശനം ഉള്ളതാണെന്നും തൻ്റെ ഭരണകാലം സാധാരണക്കാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു എന്നും സമർത്ഥിച്ചു. മലയോര മേഖലക്കും കർഷകർക്കും അശരണർക്കും സംരക്ഷണം നൽകുന്നതിൽ കേരളാ കോൺഗ്രസ് (എം) ബഹുദൂരം മുന്നിലാണെന്നും സിറിയക്ക് പറഞ്ഞു.


ലഹരി വിരുദ്ധ സദസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു


യുവ സംരംഭകത്വ ക്ലാസ്തൊഴിൽ അന്വേഷകർക്ക് ഉപഹാര പ്രഥമായിരുന്നു.



കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ടി.എം. ജോസഫ്, സെക്രട്ടറി വിനോദ് കിഴക്കയിൽ, കെ. എം പോൾ സൺ, റോയി മുരിക്കോലി,സുമ്പിൻ,നിധിൽ പുലക്കുടി , ഷെഫിക്ക് അലി , ബർണാട് ജോസ് എഡ്വി വിൻ തോമസ് ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments