കൊടിയത്തൂർ: രോഗീ പരിചരണ രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്തു വരുന്ന പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും
കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിലാണ് 3 ദിവസങ്ങളിലായി പരിശീലനം നൽകിയത്. നൂറിലധികം വളണ്ടിയർമാർ ക്യാമ്പിൽ പരിശീലനം നേടി. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറം, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ കെ.ജി സീനത്ത്, ഫാത്തിമ നാസർ, ടി.കെ അബൂബക്കർ, മെഡിക്കൽ ഓഫീസർ ആരതി, സിസ്റ്റർ സലീജ, PM നാസ്സർ, മജീദ് ആശാവർക്കർമാർ തുടങ്ങിയവർ സംസാരിച്ചു.
0 Comments