ചുണ്ടത്തു പൊയിൽ: ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചുണ്ടത്തു പൊയിൽ ഗവ.യു.പി സ്കൂളിൻ്റെ ചുറ്റുമതിൽ വാർഡ് മെമ്പർ ടെസി സണ്ണിയുടെ അധ്യക്ഷതയിൽ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ.സി.വാസു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിജോ ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസ്നത്ത് കുഞ്ഞാണി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് കുട്ടി.കെ, ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ്, പി.ടി.എ. പ്രസിഡൻ്റ് മുജീബ് റഹ്മാൻ, പി.ടി.എ. വൈസ് പ്രസിഡൻ്റ് ഫ്രാൻസിസ് ജോൺ, എം.ടി.എ. പ്രസിഡൻ്റ് വിബിലരാജ്, സ്റ്റാഫ് സെക്രട്ടറി സിബി ജോൺ എന്നിവർ പ്രസംഗിച്ചു.
0 Comments