Ticker

6/recent/ticker-posts

തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിന്റെ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം*

 *


തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിരുവാമ്പാടി എംഎൽഎ ശ്രീ.ലിന്റോ ജോസഫ് നിർവ്വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു അധ്യക്ഷയായ ചടങ്ങിൽ പ്രധാന അധ്യാപിക ഷറീന ടീച്ചർ സ്വാഗതം പറഞ്ഞു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ ശ്രീമതി സുധീഷ്ണ പാലോളി റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ ഫസൽ കൊടിയത്തൂർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ,ശ്രീ ബിനോയ്, ശ്രീ. ഷിജി മോൻ ,ശ്രീ വി.കെ. അബൂബക്കർ, ശ്രീ. ടി.വി. മാത്യു, ശ്രീമതി,ലിസ്ന,ശ്രീമതി ഹണി, മാസ്റ്റർ അബ്ദുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു. ലഹരിവിരുദ്ധ ക്യാംപെയിൻ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. പഞ്ചായത്തിൽ നിന്ന് അനുവദിച്ച ഫർണിച്ചറിൻ്റെ വിതരണോദ്ഘാടനം പ്രസിഡണ്ട് നിർവഹിച്ചു.  തുടർന്ന് മൈലാഞ്ചി മൊഞ്ച് എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരവും നടന്നു.

Post a Comment

0 Comments