തോട്ടുമുക്കത്തെ കലാ സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിൽ തന്റേതായ കയ്യൊപ്പ് ചാർത്തി ശ്രീ VA സണ്ണി മാസ്റ്റർ എന്ന എന്റെ പ്രീയ സുഹൃത്ത് ഓർമ്മയായിട്ട് ഒരു വർഷം .
ആ ദീപ്ത സ്മരണയ്ക്കു മുമ്പിൽ ആദരാജ്ജലികൾ.
2009 ൽ ഉണർവ്വ് സാംസ്ക്കാരിക വേദിയുടെ രൂപീകരണത്തോടെയാണ് എനിക്ക് അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ഉണ്ടാകുന്നത്.
തുടർന്ന് 2010 ൽ ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്വ് ഗ്രന്ഥാലയത്തിന്റെ രൂപീകരണത്തിലേക്കും പ്രവർത്തനത്തിലേക്കുമുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നു.
ഉണർവ് സാംസ്കാരിക വേദിയുടെ ഓർമ്മിക്കാവുന്ന ഒട്ടേറെ പരിപാടികൾക്ക് നേതൃത്വപരമായ പങ്ക് അദ്ദേഹം വഹിക്കുകയുണ്ടായി. ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി , സാംസ്കാരിക സമ്മേളനങ്ങൾ, പ്രതിഭകളെ ആദരിക്കൽ , ഫിലിം പ്രദർശനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ പൊതു സമൂഹത്തിനു ഗുണകരമായ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.
ഇപ്പോൾ ലൈബ്രറിയായി പ്രവർത്തിക്കുന്ന കെട്ടിടം ഇരിക്കുന്ന സ്ഥലം സണ്ണി മാസ്റ്റർ മുമ്പ് പ്രവർത്തിച്ച രജനി ആർട്ട്സ് ക്ലബ്ബിന്റെ പ്രവർത്തത്തിലൂടെ വാങ്ങിയിട്ടുള്ളതാണ്.
പ്രസ്തുത കെട്ടിടവും മുകൾ നിലയിൽ പ്രവർത്തിക്കുന്ന ADS ഓഫീസും സണ്ണി മാസ്റ്റർ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിൽ ഉണ്ടായി രു സമയത്ത് നിർമ്മിച്ചതാണെന്ന വസ്തുത ഇവിടെ സ്മരിക്കുന്നു.
ADS ഓഫീസിന് വി എ സണ്ണി മാസ്റ്റർ സ്മാരക ഹാൾ എന്ന് നാമകരണം ചെയ്യണമെന്ന പൊതുസമൂഹത്തിന്റെയും ഗ്രന്ഥശാലയുടേയും ആവശ്യം അംഗീകരിച്ച് അനുവദിച്ച കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള നന്ദി ഈ സന്ദർഭത്തിൽ പ്രകടിപ്പിക്കുന്നു.
ശ്രീ VA സണ്ണി മാഷിന്റെ അകാലത്തിലുള്ള വേർപാട് നമ്മുടെ നാടിനും ഗ്രന്ഥശാലയ്ക്കും ഒരുതീരാനഷ്ടമാണ്.
സ്മരണാഞ്ജലിയോടെ .
V R ശിവദാസൻ മാസ്റ്റർ - സെക്രട്ടറി ഉണർവ് ഗ്രന്ഥാലയം
0 Comments