Ticker

6/recent/ticker-posts

തോട്ടുമുക്കം ആരോഗ്യ സബ് സെൻ്റർ നിർമ്മാണ പ്രവൃത്തിക്ക് തുടക്കം




*കിഴക്കൻ മലയോരത്തെ ജനങ്ങളുടെ കാത്തിരിപ്പിന് അറുതിയാവുന്നു*

തോട്ടുമുക്കം: കോഴിക്കോട് ,മലപ്പുറം ജില്ലകളുടെ കിഴക്കൻ മലയോര മേഖലയിലെ നിരവധി പേർക്ക് ആശ്വാസമായി തോട്ടുമുക്കത്ത് ആരോഗ്യ സബ് സെൻ്റർ യാഥാർത്ഥ്യമാവുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 5, 6, 7 വാർഡുകളിലേയും കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നിരവധി ജനങ്ങൾക്കും മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി, കിഴുപറമ്പ് പഞ്ചായത്തുകളിലെ 5 ഓളം വാർഡുകളിലേയും 18,000 ത്തോളം ആളുകൾക്ക്ആശ്രയമാവുന്നതാണ് ഈ സബ് സെൻ്റർ.
9 ഓളം ക്രഷർ ,ക്വാറി യൂനിറ്റുകളും വനമേഖലയിൽ കാട്ടുപന്നി, കാട്ടാന, പുലി എന്നിവയുടെ സാന്നിധ്യവും സ്ഥിരീകരിച്ച പ്രദേശമാണങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.നിരവധി പട്ടികജാതി- പട്ടികവർഗ കുടുംബങ്ങളും ഈ പ്രദേശത്തുണ്ട്.ഇവർക്കെല്ലാം ആശ്വാസമാണ് പുതിയതായി നിർമ്മിക്കുന്ന ഹെൽത്ത് ആൻഡ് വെൽനസ്  സെൻ്റർ.ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ശ്രമഫലമായി
നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് സബ്സെൻ്റർ നിർമ്മിക്കുന്നത്. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചുറ്റുമതിൽ നിർമ്മാണമുൾപ്പെടെ ഗ്രാമ പഞ്ചായത്ത് പൂർത്തിയാക്കിയിട്ടുണ്ട്. ആരോഗ്യ
സബ് സെെൻ്ററിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു.  നിലവിലെ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാവുന്ന മുറയ്ക്ക് ഒന്നാം നിലയിൽ ഒരു കോൺഫറൻസ് ഹാളും, പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഓഫീസും ഒരുക്കാൻ പദ്ധതിയുണ്ട്.
വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടിഹസ്സൻ, മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ കരീം പഴങ്കൽ, യു.പി മമ്മദ്, സിജി കുറ്റികൊമ്പിൽ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ കെ.ജിഷിജിമോൻ, അബ്ദുൽ ഗഫൂർ, മാത്യു തറപ്പ് തൊട്ടിയിൽ, ശിവദാസൻ, ഷാജു പനക്കൽ, രാജു ജോസ്, വൈ.പി അഷ്റഫ്, ഡോളി തുടങ്ങിയവർ സംസാരിച്ചു

പടം: ആരോഗ്യ സബ് സെൻറർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ദിവ്യ ഷിബു നിർവഹിക്കുന്നു

Post a Comment

0 Comments