*
✍️ ലേഖകൻ: സി ടി സി അബ്ദുല്ല
2000 മുതൽ 2024 മാർച്ച് 3 വരെ നീണ്ട 24 വർഷത്തെ സൗഹൃദം, ഒരിക്കലും മറക്കാനാവാത്ത ഒട്ടനവധി അനുഭവങ്ങൾ സമ്മാനിച്ച് സണ്ണി മാഷ് വിടവാങ്ങി.
2000 - 2005 പഞ്ചായത്ത് ഭരണ സമിതിയിൽ സ: ഇ. രമേശ് ബാബു പ്രസിഡണ്ടും, സിടി സി അബ്ദുല്ല വൈസ് പ്രസിഡണ്ടും, va സണ്ണി, Ac ബീരാൻ ചെയർമാൻമാരായും (രണ്ടു പേരും ഇന്നില്ല ) അഞ്ച് വർഷക്കാലം പഞ്ചായത്തിൽ എടുത്തു പറയാവുന്ന ധാരാളം വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി.
പന്നിക്കോട് GLP സ്കൂൾ , കാരക്കുറ്റി GLP സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തികളിൽ നിന്നും ജനപങ്കാളിത്തത്തോടെ ഏറ്റെടുത്തത് അന്നാണ്.
കൊടിയത്തൂർ Gmup സ്കൂളിന് 28 1/2 സെൻറ് സ്ഥലം വിലക്കുവാങ്ങുകയും ചെറുവാടിയിൽ പഞ്ചായത്ത് ഗ്രൗണ്ട് ഉണ്ടാക്കുകയും ചെയ്തത് അന്നാണ്. ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യമായി LP സ്കൂൾ കുട്ടികൾക്ക് പഞ്ചായത്ത് വക പാൽ നൽകിയതും അന്നാണ്.
കുടിവെള്ള ക്ഷാമത്തിന് വലിയൊരവോളം പരിഹാരം കണ്ടതും പശ്ചാത്തല മേഖലയിലും കാർഷിക മേഖലയിലും മുന്നേറ്റമുണ്ടാക്കാനുമായി.
ഇതിലെല്ലാം സണ്ണി മാഷിന്റെ പങ്ക് വിലമതിക്കാതാവാത്ത താണ്.
B.com ബിരുദധാരിയായ സണ്ണി വലിയ കണക്കുപ്പിള്ളയായിരുന്നു.
2000 - 2005, 2015 - 20 പഞ്ചായത്ത് ഭരണ സമിതികളിൽ ജനകീയാസൂത്രണ പദ്ധതി നിർവ്വഹണത്തിലും , ആസൂത്രണത്തിലും സണ്ണി വലിയ പങ്ക് വഹിച്ചു.
പഞ്ചായത്ത് ഭരണ സമിതികൾ പലതും പണ്ട് പൂർണമായും അവഗണിച്ചിരുന്ന മലയോര മേഖലയിലേക്ക് വികസനത്തിന്റെ വെള്ളിവെളിച്ചം എത്തിക്കുന്നതിന് സണ്ണി മാഷ് വലിയ പങ്ക് വഹിച്ചു. തോട്ടുമുക്കത്തെ നിരവധി റോഡുകൾ വിശിഷ്യാ ആറാം വാർഡിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സണ്ണി നടത്തിയ മുൻകൈ പ്രശംസനീയമാണ്.
LDF ഭരണ സമിതിയുടെ ഉറച്ച പിൻതുണയുമായപ്പോൾ തോട്ടുമുക്കവും പള്ളിത്താഴയും വികസനക്കുതിപ്പിലായി.
അകാലത്തിൽ സണ്ണി നാട്ടുകാരെയും സഖാക്കളെയും കൂട്ടുകാരെയും വിട്ടകന്നെങ്കിലും ഒട്ടേറെ നേർസാക്ഷ്യങ്ങൾ കൊത്തിവെച്ചാണ് വേർപ്പാട്.
കലാസാഹിത്യ രംഗത്തും സണ്ണി വ്യക്തി മൂദ്ര പതിപ്പിച്ചിരുന്നു.
നല്ലൊരു സംഘാടകനും നടനുമായിരുന്നു. ഒരിക്കൽ തോട്ടുമുക്കത്ത് സണ്ണിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പശയുള്ള മണ്ണ് (നാടകം) കാണാൻ ഞാനുമെത്തിയിരുന്നു.
നാടക മുൾപ്പെടെയുള്ള കലകളെ വിമർശനാത്മകമായി വിലയിരുത്താൻ എന്നും ശ്രമിക്കുമായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഒരു സർവ്വകലാവല്ലഭനെയാണ് സണ്ണിയുടെ അകാല മരണത്തിലൂടെ നാട്ടിന് നഷ്ടമായത്.
എതിരാളികളുടെ നിരർഥകമായ വിമർശനങ്ങളെ തുറന്നു കാണിക്കാൻ വലിയ മിടുക്കായിരുന്നു സണ്ണിക്ക്.
സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം വ്യത്യസ്ഥ നിലപാടുകാരെ ചേർത്തുപിടിക്കനുള്ള ശേഷിയും സണ്ണിയുടെ പ്രത്യേകതയായിരുന്നു. മുട്ടക്കോഴികളെ വിതരണം ചെയ്തപ്പോൾ പൂവൻ കോഴികളായിപ്പോയി ചിലേടത്ത് എന്ന വിമർശനം വന്നപ്പോൾ ചിലടത്തതു, അനിവാര്യമെന്ന സണ്ണിയുടെ ഹാസ്യo പലപ്പോഴും ഞങ്ങളോർത്ത് ചിരിക്കും.
24 വർഷം നീണ്ടുനിന്ന കാലഘട്ടത്തിൽ ഇടക്കിടക്ക് സണ്ണി വിളിക്കും. ഫോണിലൂടെയും നേരിട്ടുമുള്ള മാഷേ എന്ന വിളി ഇനിയില്ല. സഹപ്രവർത്തകരായ ഞങ്ങൾക്കെന്നും അങ്ങ് നൽകിയ സഹോദര സ്നേഹം അസ്തമിക്കാത്ത ഓർമ്മയായി ഞങ്ങളിൽ തങ്ങി നിൽക്കും. ഭൂപടത്തിൽ അടയാളപ്പെടുത്താത്ത ലോകത്തേക്കുള്ള അങ്ങയുടെ യാത്ര വിങ്ങുന്ന ഓർമ്മയായി അന്തരാളത്തിൽ തങ്ങി നിൽക്കും. പ്രിയപ്പെട്ട സണ്ണി, കണ്ണീർ പ്രണാമം🌹🌹🌹🌹🌹
✍️ലേഖകൻ: സിടിസി അബ്ദുള്ള
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്, മുൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, റിട്ടയേഡ് സ്കൂൾ അധ്യാപകൻ,റിട്ടയേഡ് പ്രധാന അധ്യാപകൻ, CPIM കൊടിയത്തൂർ LC മെമ്പർ എന്നീ നിലകളിൽ പൊതുസമൂഹത്തിന് ചിരപരിചിതനാണ്.
2015-2020 കാലഘട്ടത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,
2000 - 2005 കാലഘട്ടത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് .
2005-2015 വരെ കൊടിയത്തൂർ പഞ്ചായത്ത് മെമ്പർ.
1979 മുതൽ 2010 വരെ SKUP സ്കൂൾ അധ്യാപകൻ,
2006-2010 ഹെഡ് മാസ്റ്റർ,
CPIM കൊടിയത്തുർ LC മെമ്പർ
0 Comments