മുക്കം പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ചൈനീസ് കുങ്ഫുവിന്റെ പുതിയ സെന്റർ തോട്ടുമുക്കം പള്ളിത്താഴെ പ്രവത്തനം ആരംഭിച്ചു. പരിചയസമ്പന്നനായ കുങ്ഫു മാസ്റ്റർ, 2nd ഡിഗ്രി ബ്ലാക്ക് ബെൽറ്റ് അനൂപിന്റെ നേതൃത്വത്തിലാണ് ക്ലാസ് ആരംഭിച്ചിരിക്കുന്നത്.
05/03/2025 ന് വൈകീട്ട് 5 മണിക്ക് ചൈനീസ് കുങ്ഫു, ചീഫ് ഇൻസ്‌ട്രക്ടർ കെ. പി മധു, നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ക്ലാസ് ഉദ്‌ഘാടനം നിർവഹിച്ചു. എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കിടയിൽ ഫിറ്റ്നസ്, സ്വയം പ്രതിരോധം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു . വ്യക്തിപരമായ സുരക്ഷ, സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, കുങ്ഫു പരിശീലിക്കുന്നത് വിദ്യാർത്ഥികളിലും മുതിർന്നവരിലും ക്ഷമ, ആത്മവിശ്വാസം, അച്ചടക്കം എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു .
ഇൻസ്‌ട്രക്ടർസുമാരായ സുരേഷ്, അബ്ബാസ് പാറക്കൽ, മുഹമ്മദ് ജാസിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു . എല്ലാ ബുധനും ശനിയും , വൈകീട്ട് അഞ്ചര മുതൽ ഏഴര വരെയാണ് ക്ലാസുകൾ. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചിരിക്കുന്നു.
0 Comments