Ticker

6/recent/ticker-posts

പ്രിയ സണ്ണി മാഷ്, അങ്ങയെ ഞങ്ങൾക്ക് മറക്കാനാവില്ല*

 


✍️ ലേഖകൻ :ഉമ്മർ മാസ്റ്റർ (തോട്ടുമുക്കം സെൻ്റ് തോമസ് HSS ഹിസ്റ്ററി സീനിയർ  അധ്യാപകൻ)

തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഏറ്റവും കൂടുതൽ കാലം PTA പ്രസിഡണ്ടായി പ്രവർത്തിച്ച വ്യക്തിയാരാണെന്ന ചോദ്യത്തിനുത്തരം ശ്രീ. വെള്ളാഞ്ചിറ സണ്ണി മാഷ് എന്ന് മാത്രമാണ്.


രാഷ്ട്രീയ,ഭരണ, സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളിൽ നിറഞ്ഞു നിൽക്കെ തന്നെ തൻ്റെ  നാട്ടിലെ  പള്ളിക്കൂടത്തിൻ്റെ കാര്യത്തിലും അദ്ദേഹം നിറ സാനിധ്യമായിരുന്നു. 

ഞാൻ തോട്ടുമുക്കം HSS ൽ  ഹൈസ്കൂൾ വിഭാഗത്തിൽ  അറബിക് അധ്യാപകനായി ജോലി നോക്കവെ  സണ്ണി മാഷ് തോട്ടുമുക്കം HSS PTA പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ഹൈസകൂൾ വിഭാഗത്തിൽ നീണ്ട 8 വർഷത്തോളം ഞാൻ നൂൺ മീൽ  ചാർജ് കൈകാര്യം ചെയ്യുമ്പോൾ സണ്ണി മാഷുടെ ഭാഗത്ത് നിന്ന് നിറഞ്ഞ പിന്തുണയും സഹകരണവും  നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

അന്നും സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻ്റെ  കൃത്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.


2018 സെപ്തംബർ മാസത്തോടെ ഞാൻ തോട്ടുമുക്കം ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഇൻ ചാർജ് പദവി ഏറ്റെടുത്തപ്പോൾ എനിക്ക് കൂട്ടായും, മാർഗ്ഗ ദർശിയായും സജി മങ്കരയിൽ അഛനും, സണ്ണി മാഷും ഉണ്ടാവുമെന്ന ഉത്തമ ബോധ്യമാണ് എന്നെ ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.


തുടർന്ന് എനിക്ക് രണ്ട് വർഷത്തോളം ഈ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ സണ്ണി മാഷ് അങ്ങേയറ്റം സഹായകമായി.

ഇക്കാലയളവിൽ ഹയർ സെക്കൻ്ററി പഠന നിലവാര ഉയർച്ചക്കും, സ്കൂൾ അച്ചടക്കത്തിലും, കലാ-കായിക മേഖലകളിലും, NSS പ്രവർത്തനങ്ങളിലും, സ്കൂളിൻ്റെ സർവ്വതോന്മുഖ പുരോഗതിയിലും  സണ്ണി മാഷ് തൻ്റേതായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. സണ്ണി മാഷിൻ്റെ  പെട്ടെന്നുള്ള വേർപാട് തോട്ടുമുക്കം നിവാസികൾക്കെന്ന പോലെ  തോട്ടുമുക്കം ഹയർ സെക്കൻ്ററി സ്കൂളിനും തീരാ വേദനയും, രണ്ടഭിപ്രായമില്ല.

മാഷിന് നിത്യ ശാന്തി നേർന്നു കൊണ്ട്. 

സ്വന്തം ഉമ്മർ മാസ്റ്റർ.

✍️ലേഖകൻ :ഉമ്മർ മാസ്റ്റർ (തോട്ടുമുക്കം സെൻ്റ് തോമസ് HSS ഹിസ്റ്ററി സീനിയർ  അധ്യാപകൻ)




ഉമ്മർ മാസ്റ്റർ

1999 to 2018 സെൻ്റ് തോമസ് HS അറബിക് അധ്യാപകൻ.

2018 മുതൽ 2020 വരെ സെൻ്റ് തോമസ് HSS Principal incharge.

ഇപ്പോൾ തോട്ടുമുക്കം സെൻ്റ് തോമസ് HSS ഹിസ്റ്ററി സീനിയർ  അധ്യാപകനായി ജോലി നോക്കുന്നു.

Post a Comment

0 Comments