Ticker

6/recent/ticker-posts

അംഗൻവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു

 


കൊടിയത്തൂർ: 

 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികൾ നും ഗ്യാസ് സ്റ്റൗ  വിതരണം ചെയ്തു. തെയ്യത്തും കടവ് അംഗൻവാടിയിൽ നടന്ന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു

വിതരണ ഉദ്ഘാടനം

 നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർ ടി.കെ അബൂബക്കർ , ഐസിഡിഎസ് സൂപ്പർവൈസർ പി.കെ  ലിസ, അംഗൻവാടി പ്രവർത്തകരായ നീതു, സക്കീന, ഷൈനി, കമ്യൂണിറ്റി വുമൺഫെസിലിറ്റേറ്റർ റസീന തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments