**
കൂടരഞ്ഞി: ജനകീയ സഹകരണ സ്ഥാപനം എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നാടിന്റെ സമഗ്ര പുരോഗതിക്കും വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനും വേണ്ടി 6 പതിറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന കൂടരഞ്ഞി സർവ്വിസ് സഹകരണ ബാങ്കിന് അന്താരാഷ്ട്ര അംഗീകാരമായ ISO 9001-2015 സർട്ടിഫിക്കേഷന്‍ അർഹത നേടി. സർട്ടിഫിക്കേഷന്റെ പ്രഖ്യാപനം ബാങ്ക് പ്രസിഡണ്ട് ശ്രീ. പി. എം. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് മുഖ്യാതിഥിയായ ചടങ്ങിൽ താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി നിഷ. കെ. വിചടങ്ങിൽ ശ്രീമതി ജെറീന റോയ്,ശ്രീമതി മോളി തോമസ്, ശ്രീമതി സീന ബിജു,ശ്രീ. ജോർജ്ജ് വർഗീസ് ,ശ്രീ. ജിജി കട്ടക്കയം,ശ്രീ.ജിനേഷ് തെക്കനാട്ട്,ശ്രീ. മോഹനൻ കരുവാക്കൽ,ശ്രീ മുഹമ്മദ് പാതിപറമ്പിൽ,ശ്രീ അബ്ദുറഹിമാൻ കുഴിയിൽ ശ്രീ ജോളി പൊന്നംവരിക്കയിൽ ,ശ്രീ. അബ്ദുൾ റഷീദ് മൗലവി,ശ്രീ.ജോസ് വാലുമണ്ണേൽ,ശ്രീ.ജെയിംസ് വേളാശ്ശേരിൽ ,ശ്രീ സ്റ്റാൻലി കരിന്തോളിൽ ,ശ്രീ. ഹമീദ് ആറ്റുപുറം,ശ്രീമതി സുഗത പി.കെ, ശ്രീ ജോളി പൈക്കാട്ട്
,ശ്രീമതി. ഷിൻസി കെ ചെറിയാൻ, വരുൺ ഗണേഷ് എന്നിവർ സംസാരിച്ചു ബാങ്ക് ഭരണസമിതി അംഗങ്ങളായ
സജി പെണ്ണാപറമ്പിൽ, ബിജു മാത്യു മുണ്ടക്കൽ, പി അബ്ദുറഹിമാൻ , ബിന്ദു നാവള്ളിയിൽ, ഷീബ നെച്ചിക്കാട്ട്, സോളമൻ മഴുവൻഞ്ചേരിയിൽ, മോളി വർക്കി ഉള്ളാട്ടിൽ, സോമനാഥൻ കുട്ടത്ത് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ സ്വാഗതവും ബാങ്ക് ഡയറക്ടർ ഒ.എ സോമൻ നന്ദിയും പറഞ്ഞു
0 Comments