മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിക്കുന്ന
കൊടിയത്തൂരിൻ്റെ കലാ-സാംസ്കാരിക-വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവലിൽ
അക്ബർ ഖാൻ പാടിയപ്പോൾ നാട് ആ പാട്ടുകളിൽ ഇഴകി ചേർന്നു.
ഏഴാം ദിവസത്തെ സാംസ്കാരിക സന്ധ്യ
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുസ്സലാം അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കം, വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂനിറ്റ് വൈസ് പ്രസിഡൻ്റ് സതീഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി.
വാഹിദ് കൊളക്കാടൻ, ഇ.കെ അബ്ദുസലാം, ഇ.സുബൈർ,
ശരീഫ് അമ്പലക്കണ്ടി, ഇ.എൻ യൂസഫ്, പി.സി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
21 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി ദിവസവും വൈകുന്നേരം 5 മണി മുതൽ വിവിധ അമ്യൂസ്മെൻ്റുകൾ, കുടുംബശ്രീ ഉൾപ്പെടെയുള്ളരുടെ സ്റ്റാളുകൾ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ നടക്കും. ദിവസവും
കേരളത്തിലെ പ്രമുഖ ബാൻ്റുകളുടെ കലാപരിപാടികളാണ് ഫെസ്റ്റിൻ്റെ മറ്റൊരു പ്രത്യേകത.
കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കുന്നതിനായി , ആകാശ ഊഞ്ഞാൽ, ആകാശത്തോണി, ഡ്രാഗൺ ട്രെയിൻ ഉൾപ്പെടെയുള്ള അമ്യൂസ്മെൻ്റുകളും ഒരുക്കിയിട്ടുണ്ട്. നിലവിൽ
വ്യാപാരി വ്യവസായി ഏകോപനറെ സമിതിയുടെ ആഭിമുഖ്യത്തിൽ െനടന്ന് വരുന്ന വ്യാപാര മേള യോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.
ചിത്രം: ചെറുവാടി ഫെസ്റ്റ് ' സാംസ്കാരിക സന്ധ്യ കരീം പഴങ്കൽ ഉദ്ഘാടനം ചെയ്യുന്നു
ഇന്ന്
ചെറുവാടി ഫെസ്റ്റിൽ ഇന്ന് ബെൻസീറ നയിക്കുന്ന റെഡ് ബാൻ്റിൻ്റെ കലാവിരുന്ന്
0 Comments